മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ കെട്ടിട നികുതി കുടിശ്ശിക തിരിച്ചു പിടിക്കു ന്നതുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കൊണ്ടുവന്ന പ്രമേയം കണ്‍സില്‍ അംഗീകരിച്ചു. ഏഴ് വര്‍ഷത്തെ കുടിശ്ശികയാണ് കെട്ടിട ഉടമകള്‍ക്കുള്ളത്. ഇതിനെതിരെ ഏതാനം കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മൂന്ന് വര്‍ഷത്തെ കുടി ശ്ശിക മാത്രം അടച്ചാല്‍ മതിയെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി കണ ക്കിലെടുത്ത് നഗരസഭയിലെ എല്ലാ കെട്ടിട ഉടമകള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണ മെന്നാണ് ഇടതു കൗണ്‍സിലര്‍ ടി.ആര് സെബാസ്റ്റ്യന്‍ പ്രമേയം അവതരിപ്പിച്ചത്.
അതേസമയം മുഴുവന്‍ കുടിശ്ശികയും തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് സെക്രട്ടറി നിയമ നടപടിക്ക് ഒരുങ്ങിയിരുന്നത് കൗണ്‍സലില്‍ ചര്‍ച്ചയായി. കൗണ്‍സിലിന്റെ അം ഗീകാരമില്ലാതെയുള്ള സെക്രട്ടറിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും നടപടി വേണമെന്നും ഇടതുകൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ബഹളവുമുണ്ടായി. തുടര്‍ന്ന് വിഷയത്തില്‍ വോട്ടെടുപ്പ് നടത്തിയപ്പോള്‍ പത്ത് പേര് മാത്രമാണ് നടപടി വേ ണമെന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. എന്നാല്‍ സെക്രട്ടറിക്കെതിരെ നടപടി വേ ണ്ടെന്നാണ് ഭൂരിപക്ഷ അഭിപ്രായമുണ്ടായത്. അതേസമയം സെക്രട്ടറിയുടെ നിയമസാ ധുതയെ അംഗീകരിച്ച ചെയര്മാന് കൗണ്‍സിലിന്റെ അംഗീകാരമില്ലാതെ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തതിനെ വിമര്‍ശിക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തില്‍ 16 മെഷീന് ഉള്‍പ്പെടുന്ന പുതിയ ഡയാലിസിസ് യൂണിറ്റ് ഉടന്‍ തുടങ്ങാന്‍ തീരുമാനിച്ചു. നിലവിലുള്ള ഡയാലിസിസ് യൂണിറ്റില്‍ 11 ഡയാലിസിസ് മെഷീനാണ് ഉള്ളത്. ഡയാലിസിസിനായി കൂടുതര്‍ പേരെത്തുന്നതിനാലാണ് മറ്റൊരു യൂണിറ്റ് കൂടി ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചത്. ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളിലേ ക്ക് കടക്കാനും ധാരണയായി. ലൈഫ് ഭവന പദ്ധതിയില്‍ 146 പേര്‍ക്ക് വീട് ലഭിക്കാനു ണ്ടെന്നും ഇതിനും മുന്‍തൂക്കം നല്‍കണമെന്നും കെ.മന്‍സൂര്‍ ആവശ്യപ്പെട്ടു. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ തമ്മിലുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കാത്തതാണ് ഭവനപദ്ധതിയില്‍ കാലതാമസം നേരിടുന്നതെന്ന് നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ അറിയിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ കെ.പ്രസീത, സെക്രട്ടറി എം.സതീഷ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
