മണ്ണാര്‍ക്കാട്: ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ ഒരാള്‍കൂടി അറസ്റ്റിലായി. പെരിന്തല്‍മണ്ണ വേങ്ങൂര്‍ കൂത്ത്പറമ്പില്‍ വീട്ടില്‍ ഷുഹൈബ് (38) ആണ് അറസ്റ്റിലായത്. സി.ഐ. എം.ബി രാജേഷിന്റെ നേതൃത്വത്തിലു ള്ള പൊലിസ് സംഘമാണ് ഇന്നലെ കോട്ടോപ്പാടത്തെ വാടക വീട്ടില്‍ വെച്ച് പിടികൂടി യത്. കേസിലെ മുഖ്യപ്രതിയായ കോഴിക്കോട് മായനാട് സി.ടി സാലുവിനെ മോഷണ ത്തിന് സഹായിച്ചത് ഷുഹൈബാണെന്ന് പൊലിസ് പറഞ്ഞു. മോഷണത്തിനായി ശിവന്‍കുന്നിലെ വീടുകണ്ടെത്താന്‍ സാലുവും ഷുഹൈബുമാണ് കാറിലെത്തിയത്. പകല്സമയത്തെത്തിയ ഇവര്‍ വീട് കണ്ടെത്തിയശേഷം രാത്രിയില്‍ സാലുവിനെ സ്ഥലത്ത് വാഹനത്തില്‍ എത്തിച്ചതും ഷുഹൈബാണെന്ന് പൊലിസ് പറഞ്ഞു. കോടതി യില്‍ ഹാജരാക്കിയ ഷുഹൈബിനെ റിമാന്‍ഡ് ചെയ്തു. അതേസമയം സാലുവുമൊ ത്തുള്ള തെളിവെടുപ്പ് പൊലിസ് പൂര്‍ത്തിയാക്കിയശേഷം സാലുവിനേയും കോടതി യില്‍ ഹാജരാക്കി.
