കോട്ടോപ്പാടം :ലോക രക്തദാത ദിനാചരണത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ ക്യാംപ് നടത്തി. പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ യാണ് ക്യാംപ് നടത്തിയത്. കുട്ടികള്‍ക്കുള്ള ആരോഗ്യസര്‍വേയും നടന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം മണികണ്ഠന് വടശ്ശേരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ദീന് അധ്യക്ഷനായി. പ്രധാന അധ്യാപകന് ടി.എസ് ശ്രീവത്സന്‍, സ്റ്റാഫ് സെക്രട്ടറി സി.റൈഹാനത്ത് എന്നിവര്‍ സംസാരിച്ചു.
