മണ്ണാര്‍ക്കാട് : താലൂക്ക് ഗവ.ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്ത രമായി നികത്തണമെന്ന് താലൂക്ക് വികസന സമിതി യോഗത്തില്‍ ആവശ്യം. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പിന് കത്ത് നല്കാന് തീരുമാനിച്ചു.
അത്യാഹിത വിഭാഗത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഫിസിഷ്യന്‍, കണ്ണ് ഡോക്ടര്‍, സൂപ്രണ്ട്, അനസ്തറ്റിസ്റ്റ് എന്നീ തസ്തികകളിലാണ് ആളില്ലാത്തത്. അനസ്തറ്റിസ്റ്റിന്റെ സേവനമില്ലാ ത്തതിനാല്‍ ശസ്ത്രക്രിയ നടക്കുന്നില്ല. മുമ്പ് സിസേറിയന് ഉള്‍പ്പെടെ നൂറിലേറെ പ്രസവങ്ങള്‍ പ്രതിമാസം നടന്നിരുന്ന ആശുപത്രിയില്‍ കഴിഞ്ഞ മാസം ഒരു പ്രസവം മാത്രമാണ് നടന്നത്. ഭൗതികസൗകര്യങ്ങള് വര്‍ധിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട സേ വനവും ഉറപ്പുവരുത്തണമെന്നും ആവശ്യമുയര്‍ന്നു. നല്ലരീതിയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെന്നും മികച്ച ലാബ് സൗകര്യമുള്ള ആശുപത്രിയില്‍ പ്രതിമാസം രണ്ടായിരത്തോളം എക്സേറെ എടുക്കുന്നുണ്ടെന്നും ദന്തവിഭാഗത്തില്‍ പ്രതിമാസം മൂവായിരത്തോളം പേര് ചികിത്സ തേടുന്നുണ്ടെന്നും ആരോഗ്യവകുപ്പ് പ്രതിനിധി അറിയിച്ചു. പേവിഷ പ്രതിരോധ കുത്തിവെപ്പ് വൈകിട്ട് നാലു മണി വരെ ആശുപ ത്രിയില്‍ ലഭ്യമാകുമെന്നും പ്രതിനിധി പറഞ്ഞു.
മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് ആദ്യറീച്ചിലെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു. റോഡ് പണിയില്‍ കൃത്യതയില്ലെന്നും ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പൊതുപ്രവര്ത്തകന് പി.ആര് സുരേഷ് ആരോപിച്ചു. റോഡിലെ കുഴികള്‍ നികത്തണമെന്നും ആവശ്യപ്പെട്ടു. ദേശീയപാതയോ രത്ത് കല്ലടി കോളജ് പരിസരത്ത് വലിയ വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടു ന്നതിനെതിരെ നടപടിയെടുക്കണമെന്നും ഈ ഭാഗത്ത് പൊലിസിന്റെ സേവനമുണ്ടാ കണമെന്നും സദക്കത്തുള്ള പടലത്ത് ആവശ്യപ്പെട്ടു.
റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറുന്നതിനുള്ള അപേക്ഷ കുറവാ ണെന്നും ജൂണ്‍ 15 വരെ ഓഫ്ലൈനായി അപേക്ഷിക്കാമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് പ്രതിനിധി അറിയിച്ചു. എല്ലാ റേഷന്‍ കടകളിലും വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ സ്റ്റോക്കുണ്ടെന്നും പറഞ്ഞു. അപകടസാധ്യതയില്ലെന്ന് ഉറപ്പുവരു ത്തിയ ശേഷമേ പാലക്കയം നിരവ്ഭാഗത്ത് റിസോര്‍ട്ട് നിര്‍മാണത്തിന് അനുമതി നല്‍കാവൂയെന്നും യൂണിവേഴ്സല്‍ കോളജിന്റെ പിന്‍വശത്ത് നഗരസഭ നല്കിയ സ്ഥലത്ത് താമസിക്കുന്നവരുടെ വീടുകളിലേക്ക് മഴവെള്ളം മൂലമുള്ള പ്രശ്നം ശാശ്വ തമായി പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമിതി അംഗങ്ങള്‍ ഉന്നയിച്ചു. ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫിസറായിരുന്ന പ്രസന്നകുമാരിയുടെ നിര്യാണ ത്തില്‍ യോഗം അനുശോചിച്ചു.
താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സമിതി അംഗം ടി.കെ സുബ്രഹ്മണ്യന് അധ്യക്ഷനായി. ഡെപ്യുട്ടി തസില്ദാര്മാരായ സി.വിനോദ്, സലിം പാറോക്കോട്, അബ്ദുറഹ്മാന് പോത്തുകാടന്, പൊതുപ്രവര്‍ത്തകരായ ബാലന് പൊറ്റശ്ശേരി, മോന്‍സി തോമസ്, എം.മനോജ്കുമാര്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
