കുമരംപുത്തൂര്‍ : പഞ്ചായത്തിലെ പൂളച്ചിറ-കാക്കതിരുത്തി റോഡില്‍ യാത്രദുരിതം. അറ്റകുറ്റപ്പണികള്‍ നടത്താത്തതിനാല്‍ തകര്‍ന്ന റോഡിലൂടെയുള്ള യാത്രാക്ലേശത്തിന് എന്ന് അറുതിയാവുമെന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍. പയ്യനെടം റോഡില്‍ പൂളച്ചിറ ഭാഗത്തുനിന്ന് മൈലാപാടം, എടേരം, വെള്ളപ്പാടം എന്നീ ഭാഗങ്ങളിലേക്കെല്ലാം ബന്ധി പ്പിക്കുന്നതാണ് പൂളച്ചിറ-കാക്കതിരുത്തി റോഡ്. നൂറുക്കണക്കിന് കുടുംബങ്ങള്‍ താമ സിക്കുന്ന പ്രദേശങ്ങളാണിവിടെ. നാലുകിലോമീറ്ററോളം ദൂരത്തിലുള്ള റോഡിന്റെ പലഭാഗങ്ങളും തകര്‍ച്ചയിലാണ്. കുഴികളില്‍ ചാടിയാണ് ഇതുവഴി വാഹനങ്ങളുടെ യാത്ര.
സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും സ്കൂള്‍ ബസുകളുമുള്‍പ്പെടെ ഇതിലൂടെ സഞ്ചരിക്കുന്നുണ്ട്. റോഡിന്റെ അറ്റകുറ്റപ്പണികള്‍ രണ്ടുവര്‍ഷത്തിലേറെയായി നട ന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുഴികള്‍നിറഞ്ഞ റോഡില്‍ മഴവെള്ളവും കെട്ടി നില്‍ക്കുന്നതോടെ യാത്ര ദുഷ്കരമായിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം നാട്ടുകാരില്‍ ചിലര്‍ കുഴികളില്‍ പാറപ്പൊടിയിട്ട് യാത്രാക്ലേശം പരിഹരിക്കാനുള്ള ശ്രമവും നട ത്തിയിരുന്നു. പൂളച്ചിറ ജങ്ഷന്‍വരെ ബുദ്ധിമുട്ടിസഞ്ചരിച്ചുവേണം നാട്ടുകാര്‍ക്ക് മണ്ണാ ര്‍ക്കാട് ഭാഗത്തേക്കുള്ള ബസിനെ ആശ്രയിക്കേണ്ടത്.
റോഡിന്റെ തകര്‍ച്ച ഉടന്‍ പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്. അതേസമയം റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്ക് കരാറായിട്ടുണ്ടെന്നും മഴകഴിയുന്നതോടെ പ്രവൃ ത്തികള് തുടങ്ങുമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാജന് ആമ്പാടത്ത് അറിയിച്ചു.
