മണ്ണാര്‍ക്കാട് : എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ വേറിട്ടരീതിയില്‍ അനുമോദിച്ച് യൂത്ത് കോണ്‍ഗ്രസ്. ഉപഹാരവും നറുക്കെടുപ്പിലൂടെ ഉറപ്പായ സമ്മാനങ്ങളുമാണ് നല്‍കുന്നത്. തെങ്കര പഞ്ചായത്ത് പരിധിയിലെ നൂറിലധി കം വിദ്യാര്‍ഥികളെയാണ് വീടുകളിലെത്തി ആദരിക്കുന്നത്. മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗിരീഷ് ഗുപ്തയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ തയാറാക്കിയ ഉപഹാരമാണ് നല്‍കുന്നത്. ശേഷം കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനവും ലഭിക്കും. സൈക്കിള്‍, പഠനോപകരണ ങ്ങള്, ഇയര്‍ഫോണ്‍, ബ്ലൂടൂത്ത് സ്പീക്കര്‍, ബിരിയാണി, അല്‍ഫാം മന്തി, പ്ലം കേക്ക് അങ്ങ നെ വിവിധങ്ങളായ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ ലഭിക്കുക. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹാരിസ് തത്തേങ്ങലം, അബ്ദുല്‍ ബാസിത്ത്, സച്ചിന് വട്ടോടി, ഹരിദാസ് ആറ്റക്കര, കുരിക്കള്‍ സെയ്ത്, അസൈനാര്‍ എന്നിവര്‍ പങ്കെടുത്തു.
