കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മൂന്നേക്കര്‍-മീന്‍വല്ലം റോഡിന്റെ പുനര്‍ നിര് മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നവീ കരിക്കുന്നത്. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, കരിമ്പ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കോമളകുമാരി, സ്ഥിരം സമിതി അധ്യക്ഷന്‍ എച്ച്.ജാഫര്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങ ളായ കെ.കെ ചന്ദ്രന്, അനിത സന്തോഷ്, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഓമന രാമചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
