മണ്ണാര്‍ക്കാട് : കേരളത്തില്‍ അടുത്ത ഏഴ് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ജൂണ്‍ 14 -16 തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്ര മഴക്കും ജൂണ്‍ 11 -17 വരെ ഒറ്റപ്പെട്ട അതി ശ ക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ജൂണ്‍ 12 മുതല്‍ 15 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത യില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട് . മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വട ക്കന്‍ തീരദേശ ആന്ധ്രാ പ്രദേശിന്, മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്.
