മണ്ണാര്‍ക്കാട് : ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയു മായി പഠന, ഗവേഷണ മേഖലകളില്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഉന്ന ത വിദ്യാഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാക്കുന്ന നിരവധി പദ്ധതികളാണ് നിലവില്‍ വന്നിട്ടുള്ളത്. സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലും ഐ. എച്ച്.ആര്.ഡി. അപ്ലൈഡ് സയന്‍സ് കോളേജുകളിലും ശാസ്ത്രം, സാമൂഹിക ശാസ്ത്രം, മാനവിക വിഷയങ്ങള്‍, ബിസിനസ് സ്റ്റഡീസ് എന്നീ ബിരുദ പഠനത്തിനും ബിരുദാനന്തര ബിരുദതലത്തില്‍ തുടര്‍പഠനത്തിനുമായി അഞ്ചുവര്‍ഷത്തേക്കുള്ള ‘ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതി’ ആരംഭിച്ചു.
2021 മുതലുള്ള നാല് വര്‍ഷത്തിനിടെ ഈ പദ്ധതിയിലൂടെ 20.62 കോടി രൂപയാണ് സ്കോ ളര്ഷിപ്പായി വിതരണം ചെയ്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാ സം പ്രാപ്യമാക്കാന്‍ ഇത് സഹായിച്ചു. ഗവേഷണ മേഖലയിലെ മികവിനെ അംഗീകരി ക്കാനും പ്രോത്സാഹിപ്പിക്കാനുമായി ‘കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍’ ആരംഭിച്ചു. നവകേരള സൃഷ്ടിക്ക് അനുയോജ്യമായ ഗവേഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന് പത്ത് ബൃഹദ് വിജ്ഞാന മേഖലകളില്‍ ‘ചീഫ് മിനിസ്റ്റേഴ്സ് നവകേരള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്’ നല്കിവരുന്നു. ആദ്യഘട്ടത്തില്‍ 77 ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു. രണ്ടാംഘട്ടത്തില്‍ 68 ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചു.
സര്‍വകലാശാലകളിലെ ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് സെന്ററുകള്‍ക്ക് 31 ഫെലോഷിപ്പു കള്‍ (മോഡ് ഒന്ന് പ്രകാരം) പ്രഖ്യാപിച്ചു. ഈ പദ്ധതിക്കായി കഴിഞ്ഞ നാല് വര്‍ഷത്തി നകം 7.38 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇത് ഗവേഷണ മേഖലയില്‍ കൂടുതല്‍ സാധ്യത കള്‍ തുറന്നുനല്‍കുകയും, കേരളത്തിന്റെ വികസനത്തിന് ആവശ്യമായ ഗവേഷണങ്ങ ളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഈ നേട്ടങ്ങള്‍, കേരളം ഉന്നതവിദ്യാഭ്യാസത്തി ലും ഗവേഷണ രംഗത്തും ഒരു പ്രധാന ശക്തിയായി മാറുന്നു എന്നതിന്റെ സൂചനയാണ്. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സമഗ്ര പിന്തുണയോടെ മുന്നോട്ട് പോവുകയാണ് നവകേരളം.
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ശ്രദ്ധേയമായ മുന്നേറ്റങ്ങളും പിന്തുണയുമായി പഠന, ഗവേഷണ മേഖലകളില്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാ ഭ്യാസം നേടാനുള്ള പിന്തുണയും, ഗവേഷണ മികവിനുള്ള പ്രോത്സാഹനവും ഉറപ്പാ ക്കുന്ന നിരവധി പദ്ധതികളാണ് നിലവില്‍ വന്നിട്ടുള്ളത്. 2021 മുതലുള്ള നാല് വര്‍ഷ ത്തിനിടെ ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ് പദ്ധതിയിലൂടെ 20.62 കോടി രൂപയാണ് സ്കോളര്‍ഷിപ്പായി വിതരണം ചെയ്തത്. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം പ്രാപ്യമാക്കാന്‍ ഇത് സഹായിച്ചു. ഗവേഷണ മേഖലയിലെ മികവിനെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുമായി ‘കൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍’ ആരംഭിച്ചു. വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സമഗ്ര പിന്തുണയോടെ മുന്നോട്ട് പോവുകയാണ് നവകേരളം.
