മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ മേലേചുങ്കത്ത് ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. ചുങ്കത്ത് പഞ്ചായത്ത് ഓഫി സിന് സമീപമായാണ് ബസ് നിര്‍ത്തുന്നത്. ദേശീയപാതയോരത്ത് ചുങ്കത്തിന്റെ ഒരു വശത്ത് മാത്രമാണ് ബസ് കാത്തിരിപ്പു കേന്ദ്രമുള്ളത്. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോകു ന്നവര്‍ക്ക് ഇവിടെ കാത്തിരിക്കാം. എന്നാല്‍ മറുഭാഗത്തേക്കുള്ള യാത്രക്കാര്‍ കടകള്‍ക്ക് മുന്നില്‍ നില്‍ക്കേണ്ട ഗതികേടാണ്.
പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, ഇലക്ട്രിസിറ്റി ഓഫിസ്, രണ്ട് ബാങ്കുകള്‍ ഉള്പ്പ ടെ നിരവധി സ്ഥാപനങ്ങള്‍ ഈഭാഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. നേരത്തെ സഹകരണ ബാ ങ്കിന് മുന്‍വശത്തായി തണല്‍മരമുണ്ടായിരുന്നു. ഇത് മുറിച്ചതോടെ വേനല്ക്കാലങ്ങളി ല്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്കുള്ള തണലും അന്യമായി. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മിക്കേണ്ടത് അത്യാവശ്യമാണെന്ന് യാത്രക്കാര്‍ പറയുന്നു.
താഴെ ചുങ്കത്തും സമാനമായ സ്ഥിതിയാണ്. മൂന്നും കൂടിയ കവലയില്‍, നിലവിലെ കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയുടെ ഒരു വശത്ത് മാത്രമാണ് ബസ് കാത്തി രിപ്പുകേന്ദ്രമുള്ളത്. അലനല്ലൂര്‍, കോട്ടോപ്പാടം, മേലാറ്റൂര്‍ ഭാഗത്തേക്കുളളവര് ബസ് കാ ത്ത് നില്ക്കുന്നതും പാതയോരത്തും കടവരാന്തകളിലുമാണ്. പുതിയ മലയോര ഹൈ വേ നിര്‍മിക്കുന്നതോടെ ഈ ഭാഗത്ത് ബസ്കാത്തിരിപ്പുകേന്ദ്രം വരുമെന്നാണ് നാട്ടുകാ രുടെ പ്രതീക്ഷ. ജംങ്ഷനുകളില്‍ പൊതുശൗചാലയത്തിന്റെ അഭാവവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.
അതേസമയം ദേശീയപാത അധികൃതരില്‍ നിന്നും അനുമതി ലഭ്യമായാല്‍ പഞ്ചായ ത്തിനുസമീപം ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മിക്കാന്‍ തയ്യാറാണെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ഇതിനായുള്ള ശ്രമം നടത്തുമെന്ന് പ്രസിഡന്റ് രാജന് ആമ്പാട ത്ത് പറഞ്ഞു.
