മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് പൊലിസ് സ്റ്റേഷന് വളപ്പില്‍ മാലിന്യം കത്തിച്ചതിന് നഗരസഭ പിഴചുമത്തി. ഇത് സംബന്ധിച്ച് സ്റ്റേഷന് ഹൗസ് ഓഫിസര്‍ക്ക് നോട്ടീസ് നല്‍കിയതായി നഗരസഭാ സെക്രട്ടറി എം.സതീഷ് കുമാര്‍ അറിയിച്ചു. 5000 രൂപയാണ് പിഴ ചുമത്തിയത്. തുക ഉടന്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിങ്കളാഴ്ചയാണ് സംഭവം. സ്റ്റേഷന് വളപ്പില്‍ മാലിന്യം കത്തിക്കുന്നതിന്റെ ദൃശ്യം ആരോ നഗരസഭയ്ക്ക് കൈമാറിയി രുന്നു. ഇതുപ്രകാരം ആരോഗ്യവിഭാഗം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന് മുമ്പും സ്റ്റേഷന് വളപ്പില്‍ മാലിന്യം കത്തിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.എന്താണ് സംഭവിച്ചതെ ന്നതിനെ കുറിച്ച് വ്യക്തമായ വിശദീകരണം നഗരസഭയ്ക്ക് നല്‍കുമെന്ന് സി.ഐ. അറിയിച്ചു.
