മണ്ണാര്‍ക്കാട്: ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലെ പ്രതി കോഴിക്കോട് മായനാട് സ്വദേശി സി.ടി സാലുവിനെ ഇന്നലെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുനല്‍കി. കേസിന്റെ തുടരന്വേഷണത്തി നും മോഷണമുതല്‍ കണ്ടെടുക്കുന്നതി നുമായാണ് റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇതിനായി മണ്ണാര്‍ക്കാട് പൊലിസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. മൂന്ന് ദിവ സമാണ് കസ്റ്റഡി കാലാവധി. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരുന്നതായി സി. ഐ. എം.ബി രാജേഷ് അറിയിച്ചു. കവര്‍ച്ച നടന്ന ശിവന്‍കുന്നിലെ ശ്രീലയം ശ്രീധരന്റെ വീട്ടിലും മോഷണമുതല്‍ വിറ്റ തായി പറയപ്പെടുന്ന സ്ഥലങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും പൊലിസ് അറിയിച്ചു. മോഷണം നടന്ന് ഒരാഴ്ചക്കുള്ളിലാ ണ് പ്രതിയെ അന്വേഷണസംഘം ഉദുമല്‍പേട്ടയില്‍ നിന്നും പിടികൂടിയത്. മെയ് 31നാ ണ് മോഷണം നടന്നത്. 27.2 പവന് സ്വര്‍ണവും 12,500 രൂപയുമാണ് കവര്‍ച്ചചെയ്യപ്പെട്ടത്.
