തച്ചമ്പാറ : സേവാഭാരതി തച്ചമ്പാറ യൂണിറ്റും, ഗ്രാമധനശ്രീ ഭാരത് ഫൗണ്ടേഷനും സം യുക്തമായി പഠനോപകരണ വിതരണം നടത്തി. തച്ചമ്പാറ പഞ്ചായത്തിലെ അർഹരായ നൂറോളം വിദ്യാർത്ഥികൾക്കാണ് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെ യ്തത്. സേവാഭാരതി ജില്ലാ സാമാജികൻ പ്രശാന്ത് സായി ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡൻറ് ടി.ജയപ്രസാദ് അധ്യക്ഷനായി. സെക്രട്ടറി എം.കെ.മണികണ്ഠൻ, ഗ്രമ ധനശ്രീ ഭാരത് ഫൌണ്ടേഷൻ എംഡി എം.പ്രമോദ്, മുരളീധരൻ, ആർഎസ്എസ് മണ്ഡൽ കാര്യവാഹ് കിരൺ, യു.എസ്.സുജിത്ത്, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
