മണ്ണാര്‍ക്കാട് : അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കാനെത്തിയ കുരുന്നുകളെ വര് ണാഭമായ പ്രവേശനോത്സവം ഒരുക്കി വരവേറ്റ് മണ്ണാര്‍ക്കാട് ടൈം കിഡ്സ് പ്രീസ്കൂള്‍ ആന്‍ഡ് ഡേകെയര്‍. കളിചിരികളുമായെത്തിയ കുരുന്നുകളെ വര്‍ണബലൂണുകള്‍ ന ല്കി സ്കൂള്‍ അധികൃതരും അധ്യാപകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് നടന്ന യോഗ ത്തില്‍ കുട്ടികളുടെ മന:ശാസ്ത്രവും പാരന്റിംഗും എന്ന വിഷയത്തില്‍ ന്യൂ അല്‍മ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ഡോ.കെ.അന്‍സിയ ക്ലാസെടുത്തു.ഹൈദരാബാദ് ആ സ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൂള്‍ ശൃംഖലയായ ടൈം കിഡ്സ് പ്രീസ്കൂള്‍ ആന്‍ഡ് ഡേകെയറിന്റെ മണ്ണാര്‍ക്കാട് ബ്രാഞ്ചില്‍ അഡ്മിഷന് തുടരുന്നതായി മാനേജിങ് ഡയറ ക്ടര്‍മാര്‍ അറിയിച്ചു. കളിയിലൂടെ വിദ്യാഭ്യാസം എന്ന ആശയമുയര്‍ത്തി നിലകൊള്ളു ന്ന ടൈംകിഡ്സ് സ്കൂള്‍ പ്രവര്‍ത്തനമികവിലൂടെ രക്ഷിതാക്കളുടെ വിശ്വാമാര്ജ്ജിച്ച മണ്ണാര്‍ക്കാട്ടെ മുന്‍നിര പ്രീസ്കൂളായി മാറി കഴിഞ്ഞു. ടൈം കിഡ്സ് പ്രീസ്കൂള്‍ ആ ന്‍ഡ് ഡേകെയര്‍ മാനേജിങ് ഡയറക്ടര്‍മാരായ ഉമൈബ ഷഹനാസ്, സുമയ്യ കല്ലടി, ടി.കെ സജില, അക്കാദമിക് കോര്‍ഡിനേറ്റര്‍ കമലാവതി, അധ്യാപികമാരായ മഞ്ജിമ നിതീഷ്, സ്നേഹ പ്രവീണ്‍, സുവ്യ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.
