പാലക്കാട് : കാര്‍ഷിക മേഖലയിലെ ജോലികള്‍ക്കായി തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കുന്നത് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ് സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്. തൊഴിലുറപ്പ് പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശ പ്രകാരം ഇത് സാധ്യമല്ലെങ്കില്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ (പാലക്കാട്) തദ്ദേശ സ്വയംഭരണ സെക്രട്ടറി വഴി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്ന് സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ഉത്തരവിട്ടു.
തൊഴിലുറപ്പ് തൊഴിലാളികളെ കാര്‍ഷിക മേഖലയിലെ ജോലികള്‍ക്കായി ഉപയോഗ പ്പെടുത്തുന്നതിന് സ്കീം പ്രകാരം നിയമതടസമില്ലെങ്കില്‍ പഞ്ചായത്ത് സെക്രട്ടറിമാ ര്‍ക്ക് തന്നെ പരിഗണിക്കാമെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ കാര്‍ഷികമേഖലയിലെ ജോലികള്‍ക്ക് നിയോഗിച്ചാല്‍ കൃഷിഭൂമി തരിശിടുന്നത് ഒഴിവാക്കാനാകുമെന്ന് ആവശ്യപ്പെട്ട് പാലക്കാട് മലമ്പുഴ തൂപ്പള്ളം സ്വദേശിയായ നെല്കര്ഷകന് കെ. കൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന് ഉത്തരവ്. തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കണമെന്ന അഭിപ്രായം പരിഗണനാര്‍ഹമാണെന്നും കമ്മീഷന് ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു.
