മണ്ണാര്‍ക്കാട്: സമീപവര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ ഫോറം ഓഫ് റീസന്ഡ്ലി റിട്ടയേ ര്‍ഡ് ടീച്ചേഴ്സ് ആന്റ് എംപ്ലോയീസ് (എഫ്.ആര്.ആര്.ടി.ഇ) മണ്ണാര്‍ക്കാട് മേഖലാ സംഗമം നടത്തി. 2019ലെ പതിനൊന്നാം ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട കുടിശ്ശികയുടെ മൂന്നും നാലും ഗഡുക്കള്‍ അനുവദിക്കുന്നതില്‍ കാലതാമസം നേരിടു ന്ന സാഹചര്യത്തില്‍ നിയമപോരാട്ടത്തിലേക്ക് നീങ്ങാന്‍ യോഗം തീരുമാനിച്ചു. സഹൃദ യ ലൈബ്രറി ഹാളില്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എ.പി ഹരിദാസ് ഉദ്ഘാടനം ചെ യ്തു. ജില്ലാ ചെയര്മാന് വി.ഉണ്ണികൃഷ്ണന് അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ ശ്രീകാന്ത് പീലിക്കോട്, പി.പി സൈതലവി, ടി.ജെ വര്‍ഗീസ്, ജില്ലാ കണ്‍വീനര്‍ പി. വിജയന്, കോ-ഓര്‍ഡിനേറ്റര്‍ ഹമീദ് കൊമ്പത്ത്, ഉപജില്ലാ കണ്‍വീനര്‍ പി.സി സിദ്ദീഖ്, പി.പി ഹംസ അന്‍സാരി, പി. അബ്ദുറഹ്മാന്, വി.കെ മാത്യു, എന്‍.വി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
