മണ്ണാര്‍ക്കാട്: സൗജന്യമായി വ്യായാമം ചെയ്യാന്‍ നഗരത്തില്‍ ഓപ്പണ്‍ ജിംനേഷ്യവും. പ്രഭാതസവാരിക്കൊപ്പം നഗരസവാസികള്‍ക്ക് ഇനി ഇവിടെയത്തി വ്യായാമം ചെയ്യാം. കോടതിപ്പടിയിലെ അഹമ്മദ് കുരിക്കള്‍ സ്മാരക ബസ് ബേ കെട്ടിടത്തിന് അരുകിലാണ് ഓപ്പണ്‍ ജിം ഒരുക്കിയിരിക്കുന്നത്. നഗരത്തിലുള്ളവരുടെ ആരോഗ്യസംരക്ഷണാര്ഥ മാണ് നഗരസഭ പദ്ധതി നടപ്പിലാക്കിയത്. 2024-25 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള് പ്പെടുത്തി 4.94 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. എട്ടു വ്യായാമ ഉപകരണ ങ്ങള് ഇവിടെയുണ്ട്. അടുത്തിടെയാണ് ഉപകരണങ്ങള്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായത്. അടുത്ത് ചേരുന്ന നഗരസഭാ കൗണ്‍സിലില്‍ ജിം ഉദ്ഘാടനം സംബന്ധിച്ച തീരുമാനമെ ടുക്കുമെന്ന് നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അറിയിച്ചു. നഗരസഭയിലെ രണ്ടാമത്തെ ഓപ്പണ്‍ ജിം ആണ് കോടതിപ്പടിയില് യാഥാര്‍ഥ്യമായിട്ടുള്ളത്. ഉഭയമാര്‍ഗം വാര്‍ഡില്‍ അരകുര്‍ശ്ശി ആറാട്ടുകടവ് പരിസരത്തും ഓപ്പണ്‍ ജിംനേഷ്യമുണ്ട്.സ്ഥല സൗ കര്യമുള്ള മറ്റുവാര്‍ഡുകളിലും ഇത്തരത്തില്‍ ഓപ്പണ്‍ ജിം ഒരുക്കാന്‍ ആലോചനയുണ്ടെ ന്നും ചെയര്മാന് അറിയിച്ചു.
