മണ്ണാര്‍ക്കാട് : ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ റിമാന്‍ഡിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലിസ് നീക്കം. കോഴി ക്കോട് മായനാട് സ്വദേശി സി.ടി സാലുവാണ് മോഷണകേസില്‍ പൊലിസ് പിടിയി ലായിരുന്നത്. കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനായി ഇന്നലെ മണ്ണാര്‍ക്കാട് കോടതിയില്‍ അപേക്ഷ നല്‍കിയതായി സി.ഐ. എം.ബി രാജേഷ് അറിയിച്ചു. കേസിന്റെ തുടരന്വേ ഷണത്തിന്റെ ഭാഗമായുള്ള തെളിവെടുപ്പിനും മോഷണമുതല്‍ കണ്ടെടുക്കുന്നതിനു മാണ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നത്. മെയ് 31നാണ് ശിവന്‍കുന്ന് ശ്രീലയത്തില്‍ റിട്ട.അധ്യാപകന് ശ്രീധരന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ശ്രീധരനും ഭാര്യയും ബാംഗ്ലൂ രിലുള്ള മകന്റെ വീട്ടിലേക്ക് പോയസമയത്തായിരുന്നു സംഭവം. 27.2 പവന് സ്വര്‍ണ വും 12,500 രൂപയുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പിന്‍വശത്തെ വാതില്‍ തുറന്നുകിടക്കു ന്നത് കണ്ട് സംശയം തേന്നിയ അയല്‍വാസികള്‍ പൊലിസില്‍ വിവരം അറിയിക്കുക യായിരുന്നു. ഇരുനില വീടിന്റെ മുന്‍വശത്തെ വാതിലിന്റെ താഴ് മുറിച്ചാണ് മോഷ്ടാവ് അകത്ത് കയറി കിടപ്പുമുറികളിലെ അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിക്കുകയായിരുന്നു. മോഷണകേസുകളില്‍ പിടിയിലായവരുടെ പേരുവി വരങ്ങളും ചിത്രങ്ങളുമെല്ലാം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലിസ് പ്ര തിയിലേക്കെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാലുവിനെ അന്വേഷണ സംഘം ഉദുമല്‍പേട്ടയില്‍ നിന്നും പിടികൂടിയത്.
