മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോരഹൈവേയുടെ ആദ്യ റീച്ചില്‍ കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ ആരംഭിച്ചു. അഴുക്കുചാലുകളുടെ നിര്‍മാണമാണ് പുരോഗമിക്കുന്നത്. കോട്ടോപ്പാടം പഞ്ചായത്തില്‍ കോട്ടോപ്പാടം ജംങ്ഷന് സമീപം, വേങ്ങ, അരിയൂര്‍ ഭാഗങ്ങളിലാണ് അഴുക്കുചാല്‍ നിര്‍മാണം നടക്കുന്നത്. 200 മീറ്ററോളം ദൂരം പൂര്‍ത്തിയായിട്ടുണ്ട്.
മലപ്പുറം ജില്ലാ അതിര്‍ത്തിയായ അലനല്ലൂര്‍ പഞ്ചായത്തിലെ കാഞ്ഞിരംപാറ മുതല്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ ചുങ്കം വരെയുള്ള 18.1 കിലോമീറ്റര്‍ ദൂരമാണ് ആദ്യ റീച്ച്. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പ്രവൃത്തി നടത്തിവരുന്നത്. 91.4 കോടി രൂപ യാണ് ചിലവ്. ദ്രുതഗതിയിലാണ് പ്രവൃത്തികള്‍ നടക്കുന്നത്. ആദ്യറീച്ചില്‍ പത്ത് കലു ങ്കുകളും നിര്‍മിക്കും. മഴമാറുന്ന പക്ഷം റോഡ് ടാറിങ്ങിന് മുന്നോടിയായുള്ള ഉപരിത ലം പരുവപ്പെടുത്തലടക്കമുള്ള പ്രവൃത്തികളിലേക്ക് കടക്കാനാണ് നീക്കം.പ്രവൃത്തി കള്‍ നടത്തുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ നിലവില്‍ റോ ഡിലുള്ള കുഴികളും നികത്തുന്നുണ്ട്.
ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം സ്ഥലമൊരുക്കലും നടത്തിയിരുന്നു. ഇതിനു ശേഷമാണ് അഴുക്കുചാല്‍ നിര്‍മ്മാണം തുടങ്ങിയത്. രണ്ടുവര്‍ഷമാണ് ആദ്യ റീച്ചിന്റെ നിര്‍മാണ കാലാവധി. 12 മീറ്റര്‍ വീതിയില്‍ മഴവെള്ളചാലോടു കൂടിയാണ് റോഡ് നിര്‍മിക്കുക. ഇതില്‍ ഒമ്പതുമീറ്റര്‍ വീതിയിലാണ് റോഡ് പൂര്‍ണമായും ടാറിങ് നടത്തുക. വടക്കഞ്ചേ രി തങ്കം ജങ്ഷനില്‍ അവസാനിക്കുന്ന മലയോരഹൈവേ അഞ്ചു റീച്ചുകളിലായിട്ടാണ് ജില്ലയില്‍ നിര്‍മിക്കുന്നത്.
