നിലമ്പൂർ: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിങ് മെഷീനു കളുടെ രണ്ടാംഘട്ട റാൻഡമൈസേഷൻ ജനറൽ ഒബ്സർവർടെയും സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽ നാളെ (ജൂൺ ഒൻപത് ) നട ക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. ഒ ന്നാംഘട്ട റാൻഡമൈസേഷനിൽ അനുവദിച്ചു കിട്ടിയ മെഷീനുകൾ റാൻഡം അടി സ്ഥാനത്തിൽ പോളിംഗ് സ്റ്റേഷനുകളിലേക്ക് അനുവദിച്ചു നൽകുകയാണ് രണ്ടാംഘട്ട ത്തിൽ ചെയ്യുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു കളുടെ പ്രാഥമിക തല പരിശോധന രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തി ൽ ജൂൺ മൂന്നു മുതൽ ഏഴു വരെ വരെ ജില്ലാ ഇ വി എം വെയർഹൗസിൽ നടത്തിയിരു ന്നു. ഇതിൽ മെഷീനുകളുടെ പൂർണ്ണമായ പ്രവർത്തന പരിശോധന നടത്തുകയും പ്രവർ ത്തനക്ഷമമാണെന്ന് കണ്ടെത്തിയ മെഷീനുകളിൽ നിന്ന് റാൻഡമായി തിരഞ്ഞെടുത്ത 1% മെഷീനുകളിൽ 1200, 2% ത്തിൽ 1000, 2% ത്തിൽ 500 വീതം മോക്ക് വോട്ടുകൾ രാ ഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് രേഖപ്പെടുത്തി അവയുടെ കൃത്യ ത ഉറപ്പുവരുത്തിയിരുന്നു. തുടർന്ന് ഈ മെഷീനുകൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുകയും ഇവയിൽ നിന്ന് 50 വീതം മെഷീനുകൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലന ത്തായി ഉപയോഗപ്പെടുത്തുകയും ചെയ്തു.
ഒന്നാംഘട്ട റാൻഡമൈസേഷൻ മെയ് 31 ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നേതൃ ത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടത്തിയിരുന്നു. ഇതി ൽ പ്രാഥമികതല പരിശോധനയ്ക്കുശേഷം സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരുന്ന മെഷീനു കളിൽ നിന്നും റിസർവ് മെഷീനുകൾ ഉൾപ്പെടെ നിശ്ചിത എണ്ണം മെഷീനുകൾ നിലമ്പൂ ർ വരണാധികാരിക്ക് അനുവദിച്ചു നൽകി.
