മണ്ണാര്‍ക്കാട്: ഗുപ്തന് സേവന സമാജം പെരിമ്പടാരി യൂണിറ്റ് എസ്.എസ്.എല്‍.സി., പ്ലസ്ടു, എല്‍.എസ്.എസ്., യു.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. സംസ്ഥാന സെക്രട്ടറി എന്‍.വി രാജീവന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി.രവി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കൃഷ്ണദാസ് കൃപ, ബാല കൃഷ്ണന് കുന്നിയാരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
