കോട്ടോപ്പാടം: ചെന്നേരി വനത്തില്‍ സ്വകാര്യതോട്ടങ്ങള്ക്ക് സമീപം തമ്പടിച്ച അഞ്ചു കാട്ടാനകളെ വനപാലകര്‍ ഉള്‍കാട്ടിലേക്ക് തുരത്തി. ഇന്ന് രാവിലെയാണ് ആനകളെ വനാതിര്‍ത്തിയില്‍ കണ്ടത്. കഴിഞ്ഞദിവസങ്ങളില്‍ പ്രദേശത്തെ കൃഷിയിടങ്ങളിലേ ക്ക് ആനകളിറങ്ങിയിരുന്നു. തിരുവിഴാംകുന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ടിന് തുരത്തല്‍ ശ്രമം തുടങ്ങി. മൂന്ന് കൊമ്പനും ഒരു പിടിയാനയും കുട്ടികൊമ്പനുമാണ് സംഘത്തിലുണ്ടായിരുന്നത്. വന ത്തില്‍നിന്നും സ്വകാര്യതോട്ടങ്ങളിലേക്ക് പ്രവേശിച്ച ആനകളെ മണ്ണാത്തി, തോട്ടപ്പായി, മേലേക്കളം വഴി സൈലന്റ്വാലി ബഫര്‍സോണ്‍ മേഖലയിലേക്ക് തുരത്തുകയായി രുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്, അനീഷ്, നിധിന്, ബിന്ദു, ചന്ദ്രന്, ശശി , മറ്റു വാച്ചര്‍മാര്‍, മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസിലെ ആര്.ആര്.ടിയും കച്ചേരിപ്പറമ്പി ലെ പ്രാഥമിക ദ്രുതപ്രതികരണസേനയും ഉള്‍പ്പെടെ 20 അംഗ സംഘമാണ് ദൗത്യത്തിലേ ര്‍പ്പെട്ടത്. മൂന്നുമണിക്കൂര്‍നീണ്ട പരിശ്രമത്താലാണ് ആനകള്‍ കാടുകയറിയത്.
