കോട്ടോപ്പാടം: കച്ചേരിപ്പറമ്പില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷിയും സൗരോര്‍ജ്ജ വേലിയും നശിപ്പിച്ചു. വീടുകള്‍ക്ക് സമീപം വരെയെത്തിയത് പരിഭ്രാന്തിയ്ക്ക് ഇട യാക്കി. കഴിഞ്ഞദിവസം പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ചിന്നാലിക്കുളം ഭാഗത്ത് നിന്ന് പിലാച്ചുള്ളിപാടശേഖരം കടന്നാണ് ഒറ്റയാന് വീടുകള്‍ക്ക് അടുത്തുവരെ എത്തി യത്. ഇവിടെയുണ്ടായിരുന്ന മിക്കപ്ലാവുകളിലേയും ചക്ക ആന തിന്നു. തുമ്പിക്കൈ കൊണ്ട് എത്തിപിടിക്കന് കഴിയാത്ത ഉയരത്തില്‍ ചക്കയുള്ള പ്ലാവുകള്‍ ചവിട്ടിമറിച്ചു. ശബ്ദം കേട്ട് പുറത്തിറങ്ങിയവരാണ് ആനയെ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ബഹളംകൂട്ടിയ തോടെ ആന സ്ഥലത്ത് നിന്നും പിന്‍വാങ്ങി. ആനപോയ ഭാഗത്ത് കവുങ്ങുകളും നശി പ്പിച്ചു. പിലാച്ചുള്ള പാടശേഖരത്തോട് ചേര്‍ന്നുള്ള സൗരോര്ജ്ജവേലിയും ആന മരം തള്ളിയിട്ട് തകര്‍ത്തു.
