തച്ചമ്പാറ: മലയോരമേഖലയിലെ കോസ്വേകള്ക്കുതാഴെ മലവെള്ളപ്പാച്ചിലില്‍ അടി ഞ്ഞുകൂടിയ കല്ലുംമണ്ണും മാലിന്യങ്ങളും പഞ്ചായത്തധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു. ചീനിക്കപ്പാറ കോസ്വേ അച്ചിലട്ടി കോസ്വേ, പാലക്കയം കാര്‍മല്‍ സ്കൂളിന്റെ പുറകുവശം ഭാഗങ്ങളിലുമാണ് മുന്‍വര്‍ഷങ്ങളിലെ ശക്തമായ മലവെ ള്ളപാച്ചിലില് വ്യാപകമായി കല്ലും മണ്ണുമടിഞ്ഞിരുന്നത്. ഇത് പുഴയിലെ നീരൊഴു ക്കിനേയും ബാധിച്ചു. ഇവ നീക്കംചെയ്യണമെന്ന ആവശ്യം ശക്തമായതോടെയാണ് തച്ചമ്പാറ പഞ്ചായത്തിന്റെ ഇടപെടലുണ്ടായത്. ജെ.സി.ബി. ഉപയോഗിച്ചാണ് നീ ക്കംചെയ്തത്.പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.വി കുര്യന്, വാര്‍ഡംഗങ്ങളായ കൃഷ്ണന്‍കുട്ടി, തനുജ രാധാകൃഷ്ണന്, രാജി ജോണി, വില്ലജ് ഓഫിസര്‍ പി.എ. സെബാസ്റ്റ്യന്‍, അടിയന്തരപ്രതികരണസേനയിലെ സച്ചു ജോസഫ് എന്നിവര്‍ നേതൃത്വം നല്കി.
