മണ്ണാര്‍ക്കാട്: കോട്ടോപ്പാടം അരിയൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ നാലു പേര്‍ക്ക് കടിയേറ്റു. ആക്രമണത്തില്‍ ഒരാളുടെ കൈഞരമ്പിന് സാരമായ മുറിവുപറ്റി. ഇന്നലെ വൈകീട്ട് അഞ്ചോടെയാണ് സംഭവം. കോട്ടോപ്പാടം അരിയൂര്‍ സ്വദേശികളായ ഇടൂര് വീട്ടില്‍ ലീലാവതി (65), കള്ളിയത്ത് അഹമ്മദ് കുട്ടി (65), പടുവില്‍ വീട്ടില്‍ സക്കീ ന (35 ), പടുവില്‍ വീട്ടില്‍ മിഥിലാജ് (22) എന്നിവര്‍ക്കാണ് കടിയേറ്റത്. ലീലാവതി വീടി നുപുറത്തെ അയയില്‍ അലക്കിയ തുണികളിടുന്ന സമയത്താണ് തെരുവുനായ ആക്ര മിച്ചത്. അഹമ്മദ് കുട്ടി വീട്ടിന്റെ തിണ്ണയിരിലിരിക്കുമ്പോഴാണ് നായ ഓടി വന്ന് കടി ച്ചത്. നെഞ്ചിലും കാലിലുമാണ് കടിയേറ്റത്. സക്കീനയുടെ കൈയിലാണ് കടിയേറ്റത്. മിഥിലാജിന് കാലിലും കടിയേറ്റു. പരിക്കേറ്റവരെ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയി ല്‍ പ്രവേശിപ്പിച്ചു. സക്കീനയുടെ കൈഞരമ്പിന് കടിയേറ്റതിനാല്‍ ഇവരെ വിദഗ്ധ ചികി ത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
