മണ്ണാര്‍ക്കാട് : നഗരസഭാ പരിധിയിലെ ശിവന്‍കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര് ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മണ്ണാര്‍ക്കാട് പൊലിസ് പിടികൂടി. കോഴി ക്കോട് ചെലവൂര്‍ മായനാട് താഴെച്ചപ്പങ്ങ തോട്ടത്തില്‍ സി.ടി സാലു (39) ആണ് അറസ്റ്റി ലായത്. ഉദുമല്‍പേട്ടയില്‍ നിന്നാണ് പ്രതിയെ മണ്ണാര്‍ക്കാട് സി.ഐ. എം.ബി രാജേഷി ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മെയ് 31നാണ് ശിവന്‍കുന്ന് ശ്രീലയ ത്തില്‍ റിട്ട.അധ്യാപകന് ശ്രീധരന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. ശ്രീധരനും ഭാര്യയും ബാംഗ്ലൂരിലുള്ള മകന്റെ വീട്ടിലേക്ക് പോയതായിരുന്നു. 27.2 പവന് സ്വര്‍ണവും 12,500 രൂപയും നഷ്ടപ്പെട്ടതായാണ് പൊലിസിന് ലഭിച്ച പരാതി. ഇരുനില വീടിന്റെ മുന്‍വശ ത്തെ വാതിലിന്റെ താഴ് മുറിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. തുടര്‍ന്ന് കിടപ്പു മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും അപഹരിക്കുകയായി രുന്നു. വീട്ടില്‍നിന്നും കവര്‍ന്ന ടാബ് സമീപത്തെ റോഡില്‍ ഉപേക്ഷിച്ച നിലയിലും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരി ശോധനയും നടത്തിയിരുന്നു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലിസ് പരി ശോധിച്ചിരുന്നു. എസ്.ഐ. ജസ്വിന് ജോയ്, എ.എസ്.ഐമാരായ പ്രശോഭ്, സതീഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഗിരീഷ്, റംഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
