മണ്ണാര്‍ക്കാട്: കാടിന്റെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തെ അനുഭവിച്ച് കാടിനെ ഇഷ്ടപ്പെടുന്നതിന് പരിസ്ഥിതി സംരക്ഷണത്തില്‍ വലിയ പ്രാധാന്യമുണ്ടെന്ന് സാഹി ത്യകാരന്‍ കെ.പി.എസ് പയ്യനെടം പറഞ്ഞു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്, മണ്ണാര്‍ക്കാട് എം. ഇ.എസ് കല്ലടി കോളേജ് ബോട്ട ണി- കെമിസ്ട്രി വിഭാഗം, നാഷണല്‍ സര്‍വീസ് സ്കീം എന്നിവ ചേര്‍ന്ന് തൊടുകാപ്പു കുന്ന് ഇക്കോ ടൂറിസം സെന്ററില്‍ സംഘടിപ്പിച്ച പരിസ്ഥിതി പ്രവര്‍ത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി പ്രവര്‍ത്തകരോടൊപ്പം കാടിനെ സംരക്ഷിച്ചു നിര്‍ത്തിയതില്‍ എഴുത്തു കാര്‍ക്കും വലിയ പങ്കുണ്ട്.ലോകത്തെ വിശ്വോത്തരമായ സാഹിത്യ കൃതികളിലെല്ലാം കാട് ഒരു അവിഭാജ്യഘടകമാണ്. കാടിന്റെ നിശബ്ദതയില്‍ സംഗീതമുണ്ട്.നിശബ്ദത ഏറ്റവും വലിയൊരു ഭാഷയാണ്. മനുഷ്യ ജീവന് ഭീഷണിയാണെന്ന് പറഞ്ഞ് വന്യജീ വികളെ കൊന്നൊടുക്കാന്‍ തീരുമാനിക്കുന്നത് അത്യധികം അപകടമാണെന്നും അത് വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണ്ണാര്‍ക്കാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എന്‍.സുബൈര്‍ അധ്യക്ഷനായി. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍ കുമാര്‍, തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെക്രട്ടറി കെ.കെ സുബ്രമണ്യന്‍, കച്ചേരിപ്പറമ്പ് വന സംരക്ഷണ സമിതി കണ്‍വീനര്‍ കെ.ബിന്ദു, കാട്ടുതീ സംരക്ഷണ സമിതി കണ്‍വീനര്‍ ഉണ്ണി വരദം, കല്ലടി കോളേജ് അസി.പ്രൊഫസര്‍മാരായ ഡോ.നസീമ, ഡോ.ജൂലിയ, ഡോ.ടി.എന്‍.മുഹമ്മദ് മുസ്തഫ, ഡോ.ടി.സൈനുല്‍ ആബിദ് എന്നിവര്‍ സംസാരിച്ചു.നക്ഷത്ര വന പരിചരണം, പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം, ട്രക്കിംഗ് എന്നിവയും നടന്നു.കല്ലടി കോളേജ് ബോട്ടണി കെമിസ്ട്രി ഡിപ്പാര്‍ട്ട്മെന്റുകള്‍ തയ്യാറാക്കിയ വിത്തുണ്ടകള്‍ വനം വകുപ്പിന് കൈമാറി.
