അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് എസ്.എം.ഇ.സി. സെന്ററില്‍ പ്രവര്‍ത്തി ക്കുന്ന ശറഫുല്‍ മുസ്ലിമീന് അറബിക് കോളേജ് അഫ്സല് ഉലമ പരീക്ഷയിലും പ്ലസ്ടു പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍.എം പറളി ഉദ്ഘാട നം ചെയ്തു. വിജയികള്‍ക്കുള്ള സ്വീകരണവും അവാര്‍ഡ്ദാനവും നടന്നു. എസ്.എം. ഇ. സി സെന്റര്‍ സെക്രട്ടറി പി.കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ ഇദ്രീസ് ലാഹി, വൈസ് പ്രിന്‍സിപ്പാള്‍ പി.മുസ്തഫ മാസ്റ്റര്‍, ഉസ്മാന് മിഷ്കാത്തി, പീസ് പബ്ലിക് സ്കൂള്‍ പ്രിന്‍സി പ്പാള്‍ ടി.മുനീര്‍ മാസ്റ്റര്‍, മുഹമ്മദ് അലി മിഷ്കാത്തി, സി എച്ച് റഹ്മത്ത് മാസ്റ്റര്‍, രിഷ്വ ബേബി എന്നിവര്‍ സംസാരിച്ചു.
