അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പരിസ്ഥിതി ദിനം ആചരിച്ചു. സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുമായി ചേര്‍ന്ന് സ്കൂള്‍ പരിസരത്ത് ഔഷധ തോട്ടം വെച്ച് പിടിപ്പിച്ചു. ബാങ്ക് പ്രസിഡന്റ് പി.പി കെ മുഹമ്മദ് അബ്ദുറഹിമാന് ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന് ഷൗക്കത്തലി പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് സുരേഷ് കുമാര്‍, ബാങ്ക് സെക്രട്ടറി പി.ശ്രീനിവാസന്, ഡയറക്ടര്‍ ടി.രാജകൃഷ്ണന്, ഹയര്‍ സെക്ക ന്‍ഡറി പ്രിന്‍സിപ്പള്‍ മഞ്ജുഷ, ഡെപ്യൂട്ടി എച്ച്.എം കെ.ജെ ലിസി, ഹൈസ്കൂള്‍ വിഭാഗം പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ വത്സ ടീച്ചര്‍, യു.പി വിഭാഗം പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി രമ്യ, എസ്.പി.സി ചാര്‍ജ് അസീം മാസ്റ്റര്‍, അധ്യാപകരായ രാജഗോപാലന്‍, ഫിറോസ് കീടത്ത്, രജനി, റുബീന,തുടങ്ങി എസ്.പി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളും പങ്കെടുത്തു.
