മണ്ണാര്‍ക്കാട്: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ സമ്പൂര്‍ണ എ പ്ലസ് നേടിയ മണ്ണാര്‍ക്കാട് നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലേയും തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തുകളിലേയും വിദ്യാര്‍ഥികളെ വി.കെ. ശ്രീകണ്ഠന് എംപി എക്സല ന്‍സ് അവാര്‍ഡ് നല്കി അനുമോദിച്ചു. കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ എന്‍. ഷംസു ദ്ദീന്‍ എംഎല്‍എ അധ്യക്ഷനായി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, വിവിധ രാഷ്ടീയകക്ഷി പ്രതിനിധികളായ പി. അഹ മ്മദ് അഷ്റഫ്, പി.ആര്.സുരേഷ്, അഡ്വ. ടി.എ. സിദ്ദിഖ്, കല്ലടി അബൂബക്കര്‍, കെ. പ്രസീ ത, ബഷീര്‍ തെക്കന്‍, റഷീദ് ആലായന്‍, അസീസ് ഭീമനാട്, സുരേഷ് തെങ്ങുംതോട്ടം, പി.എം. ഹനീഫ, കെ. ബാലകൃഷ്ണന്, അരുണ്‍കുമാര്‍ പാലക്കുറ്റിശ്ശി, ഗിരീഷ് ഗുപ്ത, പഞ്ചായത്ത് പ്രസിഡന്റുമാര്‍ സംസാരിച്ചു.
