മണ്ണാര്‍ക്കാട് : കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ നാലു വരെ നീട്ടിയ മെയ് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയായി. വൈകിട്ട് 5 മണി വരെ എ.എ.വൈ. (മഞ്ഞക്കാര്‍ഡ്) വിഭാഗത്തില്‍ 97 ശതമാനവും പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തില്‍ 94 ശതമാനവും ഗുണഭോക്താക്കള്‍ റേഷന്‍ കൈപ്പറ്റി. ആദിവാസി ഊരുകളിലും ക്ഷേമ സ്ഥാപനങ്ങളിലും പൂര്‍ണമായും റേഷന്‍ വിതരണം ചെയ്തു. മെയ് മാസത്തെ റേഷന്‍ വിഹിതം ഇന്ന് വരെ 76,53,910 (80.54 ശതമാനം) കുടുംബങ്ങള്‍ കൈപ്പറ്റി. ഇത് മുന്മാസ ങ്ങളിലെ ശരാശരിയില്‍ അധികമാണ്.ഒരു മാസത്തെ വിതരണം അവസാനിച്ചാല്‍ കണക്കുകള്‍ കൃത്യതപ്പെടുത്തുന്നതിനായി അടുത്ത മാസത്തിന്റെ ആദ്യദിനം റേഷ ന്കടകള്ക്ക് നല്കുന്ന അവധി ഈ മാസം ജൂണ്‍ 5ന് ആണ്. ബക്രീദ് ജൂണ്‍ 7ലേക്ക് മാറിയ തിനാല്‍ അന്നേ ദിവസം അവധിയും ജൂണ്‍ 6ന് പ്രവൃത്തിദിനവുമാണ്.ജൂണ്‍ മാസത്തെ റേഷന്‍ വിതരണത്തിനാവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ പൂര്‍ണ്ണമായും റേഷന്‍കടകളില്‍ എത്തിച്ചുകഴിഞ്ഞു. മഴക്കെടുതിയും പ്രതികൂല കാലാവസ്ഥയും സൃഷ്ടിക്കുന്ന സാഹ ചര്യങ്ങള്‍ നേരിടാന്‍ വകുപ്പ് പൂര്‍ണ്ണസജ്ജമാണെന്നും നീണ്ടുനില്‍ക്കുന്ന മഴമൂലം വെ ള്ളം കയറാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ഭക്ഷ്യധാന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷി ക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പടുത്താനുള്ള നിര്‍ദ്ദേശം ഉദ്യോഗ സ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു.
