അലനല്ലൂര്‍: സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി, വിദ്യാര്‍ഥികളില്‍ പാഠപുസ്തകങ്ങള്‍ക്കൊപ്പം നല്ല ശീലങ്ങളുംചിന്തകളും കൂടി വളര്‍ത്തുക എന്ന ലക്ഷ്യ ത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. 13വരെ ദിവസവും ഒരുമണിക്കൂറാണ് വിവിധവിഷയങ്ങളില്‍ ക്ലാസ് നല്‍കുന്നത്. പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈ ര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന് കെ.എ. അബ്ദു മനാഫ് അധ്യക്ഷനായി.സീനിയര്‍ അസിസ്റ്റന്റ് വിനീത തടത്തില്‍, സ്റ്റാഫ് സെക്രട്ടറി എം. ജിജേഷ്, അധ്യാപകരായ പി.പി. അബ്ദുള്‍ ലത്തീഫ്, ടി.യു. അഹമ്മദ് സാബു, കെ. യൂനുസ് സലീം, കെ. അക്ബര്‍ അലി, സി. ബഷീര്‍, പി. അബ്ദുസ്സലാം എന്നിവര്‍ സംസാരിച്ചു.
