തെങ്കര -ആനമൂളി റോഡില്‍ ടാറിങ് പൂര്‍ത്തിയാകുന്നതും കാത്ത് യാത്രക്കാര്‍
മണ്ണാര്‍ക്കാട് : അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിലെ തെ ങ്കര മുതല്‍ ആനമൂളി വരെയുള്ള പ്രവൃത്തികള്‍ കരാര്‍ പ്രകാരം പൂര്‍ത്തിയാക്കാന്‍ അ വശേഷിക്കുന്നത് രണ്ട് മാസത്തോളം മാത്രം. മൂന്നര കിലോമീറ്ററോളം ദൂരത്തിലാണ് പ്രവൃത്തികള്‍ നടക്കേണ്ടത്. അന്തര്‍സംസ്ഥാനപാത വികസനത്തിന്റെ ഭാഗമായി നെല്ലി പ്പുഴയില്‍ നിന്നും ആനമൂളി വരെയുള്ള എട്ടുകിലോമീറ്റര്‍ ദൂരത്തിലാണ് ആദ്യഘട്ട നവീ കരണം നടത്തുന്നത്. ഇതില്‍ ആണ്ടിപ്പാടം മുതല്‍ തെങ്കര വരെയുള്ള നാലര കിലോമീ റ്ററോളം ദൂരത്തില്‍ ടാറിങ് പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ബാക്കിയുള്ള മൂന്നര കി ലോമീറ്റര്‍ ദൂരത്തില്‍ ഒന്നര കിലോമീറ്റര്‍ റോഡ് ടാറിങ്ങിനായി പാകപ്പെടുത്തുകയാണ്. ശേഷിക്കുന്ന രണ്ട് കിലോമീറ്ററിലെ പ്രവൃത്തികളും നടത്തേണ്ടതുണ്ട്. തെങ്കര മുതല്‍ ആനമൂളി വരെയുള്ള റോഡിലെ കലുങ്കുകളുടെ നിര്‍മാണ പ്രവൃത്തികള്‍ 92 ശതമാനം പൂര്‍ത്തിയായിട്ടുള്ളതായി കെ.ആര്.എഫ്.ബി. അധികൃതര്‍ അറിയിച്ചു.
അതേസമയം റോഡരികിലെ 200ലധികം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടത് ഇനിയും നടന്നിട്ടി ല്ല. മൂന്നുതവണ ലേലത്തിന് വിളിച്ചെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. അടുത്തയാഴ്ച വീ ണ്ടും ലേലം നടത്തും. വൈദ്യുതി തൂണികള്‍ മാറ്റിസ്ഥാപിക്കുന്നതും നടപടിക്രമങ്ങളി ലാണ്. മാസങ്ങള്‍ക്ക് മുന്‍പ് നിര്‍ത്തിവെച്ച പ്രവൃത്തികള്‍ ജനകീയ പ്രതിഷേധങ്ങളെ തുടര്‍ന്ന് വീണ്ടും തുടങ്ങിയെങ്കിലും പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവെ ക്കേണ്ടിവന്നു. മഴ മാറിയതോടെ കഴിഞ്ഞദിവസംമുതല്‍ പ്രവൃത്തികള്‍ പുനരാരംഭി ച്ചിട്ടുണ്ട്. തെങ്കര മുതല്‍ ചിറപ്പാടംവരെ മെറ്റലിട്ട് നിരത്തി ടാറിങിനായി റോഡ് പരുവ പ്പെടുത്തുകയാണ് ചെയ്തുവരുന്നത്.
കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ സ്വകാര്യ കമ്പനിയാണ് പ്രവൃ ത്തികള് നടത്തുന്നത്. കാലാവസ്ഥ അനുകൂലമായാല്‍ പ്രവൃത്തികള്‍ പെട്ടെന്ന് പൂര്‍ത്തി യാക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയും നടത്തിവരുന്നത്. പ്രവൃത്തി കള്‍ നിലച്ചതും റോഡിലെ യാത്രാക്ലേശം രൂക്ഷമായതിനാലും ജനകീയ പ്രതിഷേധങ്ങ ളുമുണ്ടായി. ഇതേ തുടര്‍ന്നാണ് പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാന്‍ കരാര്‍ കമ്പനിക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. 2023 ആഗസ്റ്റുമാസത്തിലാണ് നവീകര ണപ്രവൃത്തികള്‍ ആരംഭിച്ചത്. 44 കോടിരൂപയാണ് ആദ്യഘട്ടത്തിലെ പ്രവൃത്തിക ള്‍ക്കായി ചിലവഴിക്കുന്നത്. 15 മാസകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അടു ത്തമാസം 31 വരെ കരാര്‍ നീട്ടിനല്‍കിയിട്ടുള്ളത്.
