തെങ്കര: ആനമൂളി എം.എം. അറബിയ്യ മദ്റസയില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂം പ്രവര്‍ത്തനമാ രംഭിച്ചു. തെങ്കര റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്റും മഹല്ല് ഖാസിയുമായ കുഞ്ഞിമുഹമ്മദ് ദാരിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് വി.കെ സിദ്ധീഖ് അധ്യ ക്ഷനായി. റെയ്ഞ്ച് സെക്രട്ടറി മുസ്തഫ ഫൈസി, ഖത്തീബ് റംഷീദ് അന്‍വരി, സാദിഖ് ആനമൂളി, മഹല്ല് ജനറല്‍ സെക്രട്ടറി ഉണ്ണിക്കോയ,സെക്രട്ടറി യുസുഫ് പാണക്കാടന് എന്നിവര്‍ സംസാരിച്ചു.
