മണ്ണാര്‍ക്കാട് : നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ്ടു പരീക്ഷ യില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളേയും വിവിധ കലാകായിക മത്സരങ്ങളിലെ ജേതാക്കളേയും അനുമോദിച്ചു. പ്രതിഭാസംഗമം നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.കെ അബ്ബാസ് ഹാജി അധ്യക്ഷനാ യി. എം.എം.ഒ.സി. ജനറല്‍ സെക്രട്ടറി പഴേരി ഷരീഫ് ഹാജി മുഖ്യാതിഥിയായി. സ്കൂള്‍ മാനേജര്‍ കെ.അബ്ദുല്‍ സമദ് ഹാജി ഉപഹാര സമര്‍പ്പണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് ഇബ്രാഹിം, പ്രിന്‍സിപ്പല്‍ കെ.മുഹമ്മദ് കാസിം, പ്രധാന അധ്യാപിക കെ.എം സൗദത്ത് സലീം, കെ.എച്ച് ഫഹദ്, ഇ.എ സംഗീത, സ്റ്റാഫ് സെക്രട്ടറി സി.പി മൊയ്തീന്, കെ.സുലൈഖ, ദീപിക എന്നിവര്‍ സംസാരിച്ചു.
