മണ്ണാര്‍ക്കാട് : ക്ഷീരമേഖലയില്‍ സാങ്കേതികവിദ്യയുടെ ചുവടുപിടിച്ച് സര്‍ക്കാര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷമായി സാധ്യമാക്കിയ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കേരളത്തി ന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്നതാണ്. 2024 വരെ 18.5 ലക്ഷം ലിറ്റര്‍ പാല് ക്ഷീരസഹകരണ സംഘങ്ങളിലൂടെ പ്രതിദിനം സംഭരിക്കാന്‍ സാധിച്ചു. ദേശീയ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഏറ്റവും ഗുണനിലവാര മുള്ള പാല് സംഭരിക്കുന്നത് മലബാറിലാണ്. കുര്യോട്ടുമലയില്‍ ഹൈടെക് ഡയറി ഫാം, ആയൂര്‍ തോട്ടത്തറയില്‍ നവീന ഹാച്ചറി, പാറശ്ശാലയില്‍ ആടുവളര്‍ത്തല്‍ മിക വിന്റെ കേന്ദ്രം തുടങ്ങിയവ സ്ഥാപിച്ചു. 10 ജില്ലകളില്‍ ലിംഗനിര്‍ണ്ണയം ചെയ്ത ബീജമാ ത്രകള്‍ ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തി. കന്നുകുട്ടിയുടെ വളര്‍ച്ച, തീറ്റ, ഇന്‍ഷുറന്‍സ് പരിരക്ഷ, ശാസ്ത്രീയ പരിപാലനം എന്നിവയ്ക്കായി പ്രത്യേക കന്നുകാലി വികസന ‘ഗോവര്‍ദ്ധിനി’ പദ്ധതികള്‍ നടപ്പാക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ പശുക്കള്‍ ക്കും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും നിലവിലുണ്ട്.
ക്ഷീരകര്‍ഷകര്‍ക്കായി ‘ക്ഷീരശ്രീ’ പോര്‍ട്ടല്‍ ഏറെ ഗുണപ്രദമാണ്. കര്‍ഷകരെ കിസാ ന് ക്രെഡിറ്റ് കാര്‍ഡിന്റെ പരിധിയിലുള്‍പ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളും നട ന്നുവരുന്നു. 2022-23 കാലയളവില്‍ 2180 ഹെക്ടറില്‍ തീറ്റപ്പുല്‍ കൃഷി നടപ്പാക്കി. കൃഷി ക്കാവശ്യമായ സൗകര്യങ്ങളൊരുക്കാനും തീറ്റപ്പുല്‍ വിപണനം സാധ്യമാക്കാനും സര് ക്കാര് സഹായങ്ങള്‍ ഒരുക്കി നല്കുന്നു. വെള്ളം, പാല്, പാലുല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ചഅആഘ അക്രഡിറ്റേഷനോടുകൂടിയ സ്റ്റേറ്റ് ലാബും റീജിയണല്‍ ലാബുകളും പ്രവര്‍ത്തിക്കുന്നു.
മൂല്യവര്‍ദ്ധിത പാലുല്‍പ്പന്നങ്ങളായ തൈര്, മോര്, വെണ്ണ, നെയ്യ്, പനീര്‍, വിവിധതരം ചീസ് ഉല്‍പ്പന്നങ്ങള്‍, യോഗര്‍ട്ട്, ഐസ്ക്രീം, മില്‍ക്ക് ഷേക്ക് തുടങ്ങിയവ വിപണിയിലി റക്കുന്നു. പാല് സംഭരണത്തിനും സംസ്കരണത്തിനുമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചുവരുന്നത് കൂടുതല്‍ പാല് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റാന്‍ സഹായി ക്കുന്നുണ്ട്. ക്ഷീരകര്‍ഷകര്‍ക്ക് സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം ഉറപ്പാ ക്കാനും യുവാക്കളെ ആകര്‍ഷിക്കാനും സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചു. ക്ഷീരോത്പാദന രംഗത്തെ മികച്ച വിജയം കൈവരിച്ച ക്ഷീരകര്‍ഷകര്‍ക്ക് ‘ക്ഷീര സഹകാരി അവാര്‍ഡ്’, മാധ്യമങ്ങള്‍ക്കുള്ള അവാര്‍ഡ് പോലുള്ള പരിപാടികളും വകുപ്പി ന്റെ പ്രവര്‍ത്തനങ്ങളെ ജനകീയമാക്കുന്നു. ഈ സമഗ്രമായ ഇടപെടലുകളിലൂടെ കേരളം മൃഗസംരക്ഷണ-ക്ഷീരവികസന മേഖലയില്‍ മികച്ച വളര്‍ച്ചയാണ് നേടുന്നത്.
