മണ്ണാര്‍ക്കാട്: പാലക്കാട് , മലപ്പുറം ജില്ലകളിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകള്‍ കൈ കാര്യം ചെയ്യുന്ന മലപ്പുറം ഹയര്‍ സെക്കന്‍ഡറി മേഖല ഓഫിസില്‍ റീജിയണല്‍ ഡെ പ്യൂട്ടി ഡയറക്ടറെ നിയമിക്കണമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് യൂണിയന് (കെ.എച്ച്.എസ്.ടി.യു.) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
രണ്ട് ജില്ലകളിലെയും നൂറു കണക്കിന് എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്രധാന ഫയലുകള്‍, ശമ്പള ബില്ലുകള്‍ എന്നിവ വൈകുന്ന സാഹചര്യം ഒഴിവാക്കണം. അധ്യയന വര്‍ഷം ആരംഭിക്കുകയും പ്ലസ് വണ്‍ അഡ്മിഷന് തുടങ്ങുകയും ചെയ്ത ഈ സമയത്ത് ഇനിയും സ്ഥിരം ആര്.ഡി.ഡിയുടെ നിയമനം നടന്നില്ലെങ്കില്‍ അത് സ്കൂളു കളെയും ജീവനക്കാരെയും ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
സംഘടനയുടെ സില്‍വര്‍ ജൂബിലി വര്‍ഷത്തിലെ ജില്ലാ തല മെംബര്‍ഷിപ് കാംപെയിന് സംസ്ഥാന പ്രസിഡന്റ് കെ.ടി അബ്ദുല്‍ ലത്തീഫ്, ടി.എസ് അബ്ദുല്‍ റസാഖിന് അംഗത്വം നല്കി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ടി. ഇര്ഫാന് അധ്യക്ഷനായി സംസ്ഥാ ന ജനറല്‍ സെക്രട്ടറി ഡോ.എസ്. സന്തോഷ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.എച്ച് ഫഹദ്, ബാബു ആലായന്‍, പി.അബ്ദുല്‍ സലീം, എം.പി സാദിഖ്, വി.പി സലീം, കെ.ടി അബ്ദുസമദ്, സി.സൈതലവി, കെ.കെ മുഹമ്മദ് അമീന്, കെ.കെ നജ്മുദ്ദീന്, പി.സി.എം ഹബീബ്, സി.പി മൊയ്തീന്, പി.അബ്ദുള്‍ സലാം, കെ.ഹരിദാസന്, എന്‍.ഹബീബ് റഹ്മാന്, പി.എ ഖാദര്‍, കെ.മുഹമ്മദ് സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
