മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ അറ സ്റ്റിലായ പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. പ്രതികളാ യ റെജി മാത്യു, വിഷ്ണുദാസ് എന്നിവര്‍ക്കാണ് മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്ര ത്യേക കോടതി ജഡ്ജി ജോമോന് ജോണ്‍ ജാമ്യം അനുവദിച്ചത്. പ്രതികള്‍ അന്യായ ക്കാരനായ ഷിജുവുമായോ ബന്ധുക്കളുമായോ സാക്ഷികളുമായോ നേരിട്ടോ അല്ലാ തെയോ ഒരു തരത്തിലും ബന്ധപ്പെടാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകണമെന്നും, സമാന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും കോടതി നിര്ദ്ദേ ശിച്ചു. കഴിഞ്ഞമാസം 24നാണ് അട്ടപ്പാടി ചിറ്റൂര്‍ ഉന്നതിയിലെ സിജുവിന് മര്‍ദനമേറ്റത്. മദ്യപിച്ച് വാഹനത്തിന് മുന്നിലേക്ക് ചാടിയ ഷിജു വാഹനം തകര്‍ത്തെന്നാരോപിച്ച് പ്രതികള്‍ മര്‍ദിച്ചെന്നായിരുന്നു പൊലിസ് കേസ്. ആക്രമണം ചെറുത്തതോടെ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് പരാതിയും നല്കി. പരിക്കേറ്റ ഷിജു കോട്ടത്തറ ട്രൈബല്‍ താ ലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സിജുവിനെ അര്‍ധനഗ്നനാക്കി കെട്ടിയിട്ടു കൊണ്ടുവരുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഷിജുവിന്റെ കുടുംബവും, വിവിധ സംഘടനകളും രംഗത്തെത്തുകയും ചെയ്തു. പിന്നീട്കോയമ്പത്തൂരില്നിന്നാണ് റെജിയും വിഷ്ണുദാസും പൊലിസിന്റെ പിടിയിലായത്. പാല്വണ്ടിയുള്പ്പടെയുള്ള വാ ഹനങ്ങള്‍ സിജു തകര്‍ത്തെന്ന പരാതിയില്‍ യുവാവിനെതിരേയും പൊലിസ് കേസെടു ത്തിട്ടുണ്ട്. സിജുവിന് പറയാനുള്ളത് കേള്‍ക്കാന്‍ ഇന്നലെ കോടതിയില്‍ ഹാജരാകാന്‍ കോടതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സിജു ആശുപത്രിയില്‍ ചികിത്സയിലാ ണെന്നതിനാല്‍ പിതാവ് വേണുവാണ് ഹാജരായത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജയനും പ്രതിഭാഗത്തിനായി അഡ്വ.സക്കീര്‍ ഹുസൈനും ഹാജരായി. വിവിധ ആദി വാസി ക്ഷേമ സംഘടനാപ്രതിനിധികളും മനുഷ്യാവകാശപ്രവര്‍ത്തകരും ഹാജരായി രുന്നു.
