കോട്ടോപ്പാടം : പഞ്ചായത്തിലെ കൊടുവാളിപ്പുറം വാര്‍ഡില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ വാര്‍ഡ് മെമ്പര്‍ റഫീന റഷീദ് അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പടുവില്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. രമണി, റഷീദ് മുത്തനില്‍, പി.സുനീഷ എന്നിവര്‍ പങ്കെടുത്തു.
