അലനല്ലൂര്‍ : കോട്ടപ്പള്ള ടൗണ്‍ അങ്കണവാടിയിലെ പ്രവേശനോത്സവം വര്‍ണാഭമായി. ആദ്യമായി അങ്കണവാടിയിലെത്തിയ കുരുന്നുകളെ ജീവനക്കാരും വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളും പൊതുജനങ്ങളും ചേര്‍ന്ന് മധുരവും പൂക്കളും നല്കി വരവേറ്റു. ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കര്‍ ടി.പി സൈനബ അധ്യക്ഷയായി. ഷൗക്കത്തലി കാപ്പുങ്ങല്‍, പക്കീസ സഫര്‍, റഹീസ് എടത്തനാട്ടുകര, ഹംസ വെളുത്തേടത്ത്, വി.അഫ്സല്, വി.പി അബൂബക്കര്‍, ശാന്ത കുമാരി ടീച്ചര്‍, സി.ഷിഫാന, എം.നിഫാന, അങ്കണവാടി ടീച്ചര്‍ വി.പി ജംഷീന, ഹെല്‍പ്പര്‍ ശ്യാമള എന്നിവര്‍ സംസാരിച്ചു.
