മണ്ണാര്‍ക്കാട് : കേരളത്തിന്റെ പൊതുഗതാഗത മേഖലയില്‍ വൈവിധ്യമാര്‍ന്ന സേവ നാനുഭവം ഒരുക്കി കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ (ബി.ടി.സി) വിനോദ സഞ്ചാരരംഗത്ത് നടത്തുന്നത് മികച്ച മുന്നേറ്റം.
വരുമാനം വര്‍ധിപ്പിക്കുന്നതിലും പുതിയ യാത്രാനുഭവങ്ങള്‍ ഒരുക്കുന്നതിലും ബി.ടി. സി. ശ്രദ്ധേയമായ നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍ തുടങ്ങിയവ പര്യവേക്ഷണം ചെയ്യുന്ന മനോഹ രമായ ടൂറുകളാണ് ഇതിലൂടെ ഒരുക്കുന്നത്. ഈ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബജറ്റ് ടൂറിസം രംഗത്തെ വിപ്ലവകരമായ മാറ്റമാണ് സാധ്യമായത്.
വരുമാന വര്‍ദ്ധനവിലെ കുതിപ്പ് ബി.ടി.സിയുടെ ആകെ വരുമാനം 2022-ല്‍ 13 കോടി യും 2023-ല്‍ 19 കോടിയുമായിരുന്നത് 2024-ല്‍ 23 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 40 കോടി വരുമാനമാണ് പ്രതീക്ഷിക്കുന്നത്.
2024 മാര്‍ച്ചില്‍ തിരുവനന്തപുരം നഗരദര്‍ശനത്തിന് ആരംഭിച്ച രണ്ട് പുതിയ ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ മികച്ച പ്രതികരണമാണ് നേടിയത്. പഴയ ഡീസല്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ക്ക് പ്രതിമാസം ശരാശരി 1.65 ലക്ഷം വരുമാനം ലഭിച്ചിരുന്ന സ്ഥാന ത്ത്, പുതിയ ഇലക്ട്രിക് ബസുകള്‍ 12.25 കോടി രൂപയുടെ റെക്കോര്‍ഡ് വരുമാനം നേടി. ഇത് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും സാധ്യ തകള്‍ വിളിച്ചോതുന്നു.
മുന്നാറിലെ സ്ലീപ്പര്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതോടെ ശരാശരി മാസ വരുമാനം 2.98 ലക്ഷംയില്‍ നിന്ന് 3.81 ലക്ഷം ആയി ഉയര്‍ന്നു. കൂടാതെ, 2025 ഫെബ്രുവരി 8-ന് മു ന്നാറില്‍ പുതിയ ഡബിള്‍ ഡെക്കര്‍ സൈറ്റ് സീയിങ് സര്‍വീസ് ആരംഭിച്ചു. 2025 ഏപ്രില്‍ 9 വരെ ഈ സര്‍വീസിലൂടെ 26 ലക്ഷം രൂപയുടെ വരുമാനം ലഭിച്ചു, ഒരു കിലോമീറ്ററിന് 251 രൂപ എന്ന മികച്ച വരുമാന നിരക്കും രേഖപ്പെടുത്തി.
മുന്നാറിലെ ടൂറിസം മേഖല കൂടുതല്‍ ആകര്‍ഷകമാക്കാന്‍ കെ.എസ്.ആര്.ടി.സിയുടെ ഉടമസ്ഥതയിലുള്ള ഞച 765 ഡബിള്‍ ഡെക്കര്‍ ബസ് നവീകരിച്ചിട്ടുണ്ട്. ഈ ബസ്സിന്റെ റൂഫ് ടോപ്പും, സൈഡ് പാനലുകളും ഗ്ലാസ്സുകള്‍ ഉപയോഗിച്ച് പുനര്‍നിര്‍മ്മിക്കുകയും, മ്യൂസിക് സിസ്റ്റം, പബ്ലിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിവ ഏര്‍പ്പെടുത്തുകയും ചെയ്തു. യാത്രക്കാര്‍ക്ക് കുടിവെള്ളം, ലഘുഭക്ഷണങ്ങള്‍, പാനീയങ്ങള്‍, അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം എന്നിവയും ലഭ്യമാണ്. അപ്പര്‍ ഡെക്കില്‍ 38 പേര്‍ക്കും ലോവര്‍ ഡെക്കില്‍ 12 പേര്‍ക്കും യാത്ര ചെയ്യാന്‍ ആകര്‍ഷകമായ സീറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി ജീവനക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പില്‍ ഈ ബസ് രൂപകല്‍പ്പന ചെയ്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കി യത്.
2024-25 ശബരിമല സീസണില്‍ ബി.ടി.സി. 932 പ്രത്യേക ചാര്‍ട്ടേഡ് ട്രിപ്പുകള്‍ നടത്തി, മുന്‍വര്‍ഷങ്ങളിലെ (202223ല്‍ 204, 2023-24ല്‍ 256) ട്രിപ്പുകളുമായി താരതമ്യം ചെയ്യുമ്പോ ള്‍ ഇത് വലിയ വര്‍ദ്ധനവാണ്. 2025ലെ തിരുവൈരണിക്കുളം സീസണില്‍ ബി.ടി.സി 250 ട്രിപ്പുകള്‍ നടത്തി 75 ലക്ഷം ടേണ്‍ ഓവര്‍ നേടി. ഇത് മുന്‍വര്‍ഷങ്ങളിലെ ശരാശരി 100 ട്രിപ്പുകളില്‍ നിന്നുള്ള ഗണ്യമായ വര്‍ദ്ധനവാണ്. 2025ലെ ആറ്റുകാല്‍ പൊങ്കാലക്ക് 105 ട്രിപ്പുകള്‍ നടത്തി. മുന്‍വര്‍ഷങ്ങളില്‍ ഇത് ശരാശരി 25 ട്രിപ്പുകള്‍ മാത്രമായിരുന്നു.
2024-25 കാലയളവില്‍ ബി.ടി.സി കേരളത്തിനുള്ളില്‍ പുതിയ ടൂറിസം കേന്ദ്രങ്ങള്‍ കണ്ടെത്തി ടൂര്‍ പാക്കേജുകള്‍ ആരംഭിച്ചു. ശബരിമല സീസണല്‍ പെര്‍മിറ്റുകള്‍ ഉപ യോഗിച്ച് വെള്ളാങ്കണ്ണി ഉള്‍പ്പെടെയുള്ള മറ്റ് ഇന്റര്‍സ്റ്റേറ്റ് ട്രിപ്പുകളും വിജയകരമായി ആരംഭിച്ചു.കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം പ്രോജക്ടിന് കീഴില്‍ 1,500-ലധികം ടൂര്‍ പാക്കേജുകള്‍ കൈകാര്യം ചെയ്യാന്‍ ഉപയോക്തൃ-സൗഹൃദ ഓണ്‍ലൈന്‍ ബുക്കിംഗ് പ്ലാറ്റ്ഫോം വികസിപ്പിക്കുന്നുണ്ട്.
ബുക്കിംഗ് ട്രെന്‍ഡുകളും ഉപഭോക്തൃ പെരുമാറ്റവും വിശകലനം ചെയ്യുന്നതിനുള്ള വിപുലമായ എഐ അധിഷ്ഠിത വ്യക്തിഗത ശുപാര്‍ശകള്‍, സുരക്ഷിത പേയ്മെന്റ് ഗേറ്റ്വേകള്, തത്സമയ അപ്ഡേറ്റുകള്, ക്രോസ്-പ്ലാറ്റ്ഫോം അനുയോജ്യത, ശക്തമായ റിപ്പോര്‍ട്ടിംഗ് ടൂളുകള്‍ എന്നിവ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. കെ.എസ്.ആര്.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍ കേരളത്തിന്റെ വിനോദസഞ്ചാരമേഖലയില്‍ പുതിയ അധ്യായം രചിച്ചുകൊണ്ട് മുന്നേറുകയാണ്.
