അലനല്ലൂര്‍ : എടത്തനാട്ടുകര ചോലമണ്ണില്‍ കാട്ടാന ആക്രമണത്തില്‍ കര്ഷകന് കൊല്ല പ്പെട്ട പശ്ചാത്തലത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി വനംവകുപ്പ് ഉദ്യോഗ സ്ഥര്‍, കര്‍ഷകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം ചേര്‍ന്നു. തിങ്കളാഴ്ച വൈകിട്ട് എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തിലാണ് ഉപ്പുകുളത്ത് യോഗം ചേര്‍ന്നത്. വന്യമൃഗശല്ല്യം പ്രതിരോധിക്കാന്‍ ഉപ്പുകുളത്ത് വനംവകുപ്പിന്റെ ദ്രുതപ്രതി കരണ സേന (ആര്.ആര്.ടി) രൂപവത്കരിക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. സേന ക്ക് ആവശ്യമായ വാഹനത്തിനുള്ള എസ്റ്റിമേറ്റ് സമര്‍പ്പിക്കാന്‍ എം.എല്‍.എ. നിര്‍ദേശിച്ചു. അമ്പലപ്പാറയില്‍ നിന്നും ഉപ്പുകുളം ഭാഗത്തേക്ക് സൗരോര്‍ജ്ജ തൂക്കുവേലി നിര്‍മിക്കു ക, വന്യജീവികള്‍ക്ക് തമ്പടിക്കാന്‍ പാകത്തില്‍ തോട്ടങ്ങളിലും മറ്റും വളര്ന്നുനില്ക്കു ന്ന കാട് വെട്ടിത്തെളിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉയര്‍ന്നു. ചോലമണ്ണ് ഭാഗത്തേ ക്കുള്ള റോഡ് നവീകരിക്കാനും ധാരണയായി. ഈസ്റ്റേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേ റ്റര്‍ ഓഫ് ഫോറസ്റ്റ് പി.വിജയാനന്ദ്, മണ്ണാര്‍ക്കാട് ഡി.എഫ്.ഒ. സി.അബ്ദുല്‍ ലത്തീഫ്, സൈ ലന്റ് വാലി വൈല്‍ഡ് ലൈഫ് വാര്ഡന് സാജു വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ ന്റ് വി.പ്രീത, അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍, മറ്റുജനപ്രതിനിധി കളായ പി.ഷാനവാസ്, എം.ജിഷ, കെ.റംലത്ത്, നൈസി ബെന്നി, പി.രഞ്ജിത്ത്, പി. ബഷീര്‍, റെയ്ഞ്ച് ഓഫിസര്‍മാരായ എന്‍.സുബൈര്‍, ബി.വിഷ്ണു, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
