മണ്ണാര്‍ക്കാട്: നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കോടതിപ്പടി-ചങ്ങലീരി റോഡില്‍ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി. ചങ്ങലീരിയില് നിന്നും വരുന്ന വാഹ നങ്ങളെ നമ്പിയാംകുന്ന് റോഡുവഴി കുന്തിപ്പുഴ ഭാഗത്തെ ദേശീയപാതയിലേക്ക് തിരി ച്ചുവിടുന്ന പരിഷ്കരണമാണ് ഇന്നലെ മുതല്‍ നടപ്പിലാക്കിയത്. സ്കൂള്‍ സമയങ്ങളായ രാവിലേയും വൈകിട്ടുമാണ് സ്വകാര്യബസ്, ഓട്ടോറിക്ഷകള്‍ ഒഴികെയുള്ള വലിയ വാഹനങ്ങളെ നമ്പിയാംകുന്നിലൂടെ തിരിച്ചുവിടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ പൊലിസി ന്റെ സാന്നിദ്ധ്യത്തില്‍ ഈ പരിഷ്കാരം നടപ്പിലാക്കിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തി വെക്കുകയാണുണ്ടായത്. ഇതോടെ ഗതാഗതക്കുരുക്ക് മുന്പത്തേക്കാളും രൂക്ഷമായി. ഗതാഗത ക്രമീകരണത്തിന് ഇന്നലെ മുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. സാധാര ണഗതിയില്‍ ചങ്ങലീരി റോഡില്‍നിന്നും കോടതിപ്പടിയിലേക്ക് എല്ലാ വാഹനങ്ങളും വരുമ്പോഴും കോടതിപ്പടി ജങ്ഷനില്‍നിന്ന് ചങ്ങലീരി റോഡിലേക്ക് പ്രവേശിക്കുമ്പോ ഴും വലിയ ഗതാഗതക്കുരുക്കാണുണ്ടാവാറ്. കഴിഞ്ഞദിവസം ചേര്‍ന്ന ട്രാഫിക് റഗുലേ റ്ററി കമ്മിറ്റി യോഗത്തില്‍ ഗതാഗത പരിഷ്കാരം നടപ്പിലാക്കണമെന്ന ശക്തമായ ആവ ശ്യം ഉയരുകയുമുണ്ടായി. രാവിലെ 8.30 മുതല്‍ 10വരേയും ഉച്ചകഴിഞ്ഞ് 3.30 മുതല്‍ അ ഞ്ചുവരേയുമാണ് വാഹനക്രമീകരണമെന്ന് ട്രാഫിക് എസ്..ഐ. അന്‍വര്‍ സാദത്ത് പറഞ്ഞു.
