അലനല്ലൂര്‍: മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. ഇതോടനുബന്ധിച്ച് എട്ട് റൈഡുകളോടുകൂടി മാനേജ്മെന്റ് തയ്യാറാക്കിയ കിഡ്സ് പാര്‍ക്ക് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ കുട്ടികള്‍ക്കായി തുറന്നു നല്കി. പ്രവേശനോത്സവം മാനേജര്‍ പി.ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് ഷമീര്‍ തോണിക്കര അധ്യക്ഷനായി. നവാഗതര്‍ക്ക് സമ്മാന വിതരണം, പ്രവേശനോത്സവ ഗാനാലാപനം, കുട്ടികളുടെ കലാ പ്രകടനങ്ങള്‍, കിഡ്സ് പാര്‍ക്ക് റെയ്ഡുകള്‍ എന്നിവയും നടന്നു. പി ടി എ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കബ്സയും പായസവും വിതരണം ചെയ്തു. മഞ്ഞപ്പി ത്ത ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് പ്രധാന അധ്യാപകന് പി.യൂസഫ് ക്ലാസെടു ത്തു. കമറുദ്ധീന്‍, പി ഹംസ, ഒ ബിന്ദു, പി ജിതേഷ്, സി സൗമ്യ, കെ ബിന്ദു, ഫൈഹ ഫസല്‍ എന്നിവര്‍ സംസാരിച്ചു.
