മണ്ണാര്‍ക്കാട് : സ്കൂള്‍ തുറന്ന ദിവസം തന്നെ ഈ അധ്യയനവര്‍ഷത്തിലെ സമ്മാനമായി രണ്ട് സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് വാഹനങ്ങള്‍ ലഭിച്ചു. എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ നേതൃത്വത്തില്‍ മണ്ഡലത്തില്‍ നടപ്പിലാക്കുന്ന ഫ്ലെയിം വിദ്യാഭ്യാസ പദ്ധതിയിലുള് പ്പെടുത്തിയാണ് വാഹനങ്ങള്‍ അനുവദിച്ചത്. കോട്ടോപ്പാടം അരിയൂര്‍ ജി.എം.എല്‍.പി. സ്കൂളിനും, എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്കാണ് സ്കൂള്‍ തുറന്ന ആദ്യദിനം പുത്തന്‍ ബസെത്തിയത്. ഇരുവിദ്യാലയങ്ങളിലേയും പ്രവേ ശനോത്സവ ഉദ്ഘാടനവും ബസുകളുടെ ഫ്ലാഗ് ഓഫും എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു.

അരിയൂര്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. ജനപ്രതിനിധികളായ പടുവില്‍ കുഞ്ഞിമുഹമ്മദ്, റഫീന മുത്ത നില്, പാറയില്‍ മുഹമ്മദാലി, റുബീന, ശതാബ്ദി പ്രോഗ്രാം കമ്മിറ്റി ചെയര്മാന് കെ.ജി ബാബു, ആക്ടിങ് ചെയര്മാന് മൊയ്തീന് പടുവില്‍, പിടി.എ. പ്രസിഡന്റ് ഷംസുദ്ദീന്, വൈസ് പ്രസിഡന്റ് പ്രേമന്, എം.പി.ടി.എ. ചെയര്‍പേഴ്സണ്‍ ആയിഷ, എസ്.എം.സി. ചെയര്‍പേഴ്സണ്‍ അശ്വതി, മുന്‍ പ്രധാന അധ്യാപികമാരായ വസന്തകുമാരി, എസ്. ലക്ഷ്മിക്കുട്ടി, ബി.ആര്.സി. പ്രതിനിധികളായ സുഹാന, പ്രജിഷ, സീനിയര്‍ അധ്യാപിക സുനിത എന്നിവര്‍ സംസാരിച്ചു.

എടത്തനാട്ടുകരയില്‍ നടന്ന ചടങ്ങില്‍ അലനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അഗം അക്ബറലി പാറോക്കോട്ട്, പി.ടി.എ. പ്രസിഡന്റ് അഹമ്മദ് സുബൈര്‍, വൈസ് പ്രസിഡന്റ് അബ്ദുസ്സലാം പടുകുണ്ടില്‍, എം.പി.ടി.എ. പ്രസിഡന്റ് ടി.പി. സൈനബ, മറ്റുഭാരവാഹികളായ റഫീഖ പാറോക്കോട്ട്, ഒ. ഫിറോസ്, കെ. ധര്‍മ്മ പ്രസാദ്, ഹരിദാസന്, ഉമ്മര്‍ മഠത്തൊടി, നാരായണന്‍കുട്ടി, പി.പി. നൗഷാദ്, മുഹമ്മദാലി, ജയചന്ദ്രന്, കെ.ടി. ഹംസപ്പ, ഷമീം കരുവള്ളി, സിബ്ഗത്ത് മടത്തൊടി, ഉമ്മര്‍, നാസര്‍ ചാലിയന്‍, ജുനൈദ്, പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ, പ്രധാനാധ്യാ പിക വിനീത തടത്തില്‍, സീനിയര്‍ അസിസ്റ്റന്റുമാരായ സലീന, ഡോ.സി.പി മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറിമാരായ ശിവദാസന്‍, കെ.എസ് ശ്രീകുമാര്‍, അധ്യാപകരായ പി.പി അബ്ദുലത്തീഫ്, വി.പി അബൂബക്കര്‍, സി. ബഷീര്‍, കെ ടി സിദ്ദീക്ക് തുടങ്ങിയവര്‍ പങ്കെടുത്തു.
