മണ്ണാര്‍ക്കാട് : പ്രതിവര്‍ഷം അഞ്ചു ശതമാനം തോതില്‍ വിദ്യാര്‍ഥികളുടെ മുഴുവന്‍ ഫീ സും വര്‍ധിപ്പിക്കുന്ന നടപടിയില്‍ നിന്നും കേരളത്തിലെ സര്‍വകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പിന്മാറണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരളാ കോ ളേജ് ടീച്ചേഴ്സ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സാമ്പത്തികമായി പ്രയാസ ങ്ങള് നേരിടുന്ന സാധാരണ കുടുംബങ്ങളിലെ വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തിലാ ക്കുന്ന നടപടികളാണ് നാലുവര്‍ഷ ഡിഗ്രിയുടെ പേരില്‍ സര്‍വകലാശാലകള്‍ നടപ്പിലാ ക്കിവരുന്നത്. കാലിക്കറ്റ്- കണ്ണൂര്‍ അടക്കമുള്ള സര്‍വകലാശാലകള്‍ എം.കെ.സി.എല്‍. എന്ന സ്വകാര്യ കമ്പനിയുടെ കെ-റീപ്പ് സോഫ്റ്റ് വെയറിലേക്ക് വിദ്യാര്‍ഥികളുടെ വ്യ ക്തി വിവരങ്ങള്‍ അപ് ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സ്റ്റുഡന്റ്സ് ഡാറ്റ ഉപയോഗിച്ചുളള വന്‍ തട്ടിപ്പുകള്‍ക്ക് ഇതിലൂടെ അവസരമൊരുങ്ങിയേക്കാമെന്നും യോഗം ആരോപിച്ചു.
സംസ്ഥാന സര്‍ക്കാറും കേരളത്തിലെ സര്‍വകലാശാലകളിലെ ഭരണവിഭാഗവും ഉന്നത വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും കച്ചവടവല്ക്കരിക്കുകയാണ്. അക്കാദമിക മേഖ ലയുടെ പുരോഗതിക്കും അധ്യാപക സമൂഹത്തിന്റെ സേവന വേതന വ്യവസ്ഥകള്‍ പരിരക്ഷിക്കുന്നതിനും യാതൊരു താല്‍പ്പര്യവും കാണിക്കുന്നില്ല. സര്‍വകലാശാലക ളുടെ അധ്യാപക നിയമനങ്ങളില്‍ സംവരണ അട്ടിമറി ആവര്‍ത്തിക്കുകയാണ്. ഇക്കാര്യ ത്തില്‍ കോടതി ഇടപെടല്‍ നടത്തിയിട്ടും സര്‍വകലാശാലകള്‍ തെറ്റ് തിരുത്താന്‍ തയ്യാ റാകുന്നില്ല. ഇത്തരം നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിഷേധ നടപടികള്‍ സ്വീ കരിക്കുമെന്ന് സി.കെ.സി.ടി അറിയിച്ചു. പ്രസിഡന്റ് പ്രൊഫ.കെ.പി.മുഹമ്മദ് സലീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി.എച്ച് അബ്ദുല്‍ ലത്തീഫ്, കാലിക്കറ്റ് സര്‍വകലാ ശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ.പി. റഷീദ് അഹമ്മദ്, ഭാരവാഹികളായ ഡോ.റഹ്മ ത്തുല്ല നൗഫല്‍, ഡോ.ബി.സുധീര്‍, ഡോ.ടി.സൈനുല്‍ ആബിദ് മണ്ണാര്‍ക്കാട്, ഡോ.മുജീബ് നെല്ലിക്കുത്ത്, ജാഫര്‍ ഓടക്കല്‍,ഡോ.മഹ് മൂദ് അസ് ലം, ഡോ.പി.എ അഹമ്മദ് ഷരീഫ്, ഡോ.കെ.ടി ഫിറോസ്, ഡോ.പി.ബഷീര്‍ എന്നിവരും സംസ്ഥാന കോര്‍കമ്മിറ്റി അംഗങ്ങ ളായ പ്രൊഫ.കെ.കെ. അഷ്റഫ്, ഡോ.അബ്ദുല്‍ ജലീല്‍ ഒതായി, ഡോ.എസ്. ഷിബിനു, പി.എം സലാഹുദ്ദീന് എന്നിവര്‍ പങ്കെടുത്തു.
