അലനല്ലൂര്‍ : ചളവ ഗവ. യു.പി. സ്കൂളില്‍ പ്രവേശനോത്സവം വര്‍ണാഭമായി. വര്‍ണ ബലൂണുകലും മധുരപലഹാരങ്ങളുമായി അധ്യാപകരും പി.ടി.എ. അംഗങ്ങളും ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.അക്ഷരദീപം തെളിയിച്ച് ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജി ത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐ ലാബ് കൈമാറലും നടത്തി. പി.ടി.എ. പ്രസിഡന്റ് പി.ഷമീര്‍ അധ്യക്ഷനായി. മഞ്ഞപ്പിത്ത നിവാരണ പദ്ധതി വിദ്യാര്‍ഥിനി ദിയ അവത രിപ്പിച്ചുവൈസ് പ്രസിഡന്റ് സി.പ്രതീഷ്, എം.പി.ടി.എ. പ്രസിഡന്റ് ഷിജി, പി.ടി.എ. അംഗം കെ.പ്രദീപ്കുമാര്‍, പ്രധാന അധ്യാപകന് കെ.ആരിഫ്, സീനിയര്‍ അസിസ്റ്റന്റ് പി.ആര് ഷീജ, സ്റ്റാഫ് സെക്രട്ടറി കെ.രവികുമാര്‍, ജിഷ, മഹഫൂസ് എന്നിവര്‍ സംസാരി ച്ചു.
