മണ്ണാര്‍ക്കാട് : മണ്ഡലത്തില്‍ ഏഴ് കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതായി എന്‍.ഷംസുദ്ദീന് എം.എല്‍.എ. അറിയിച്ചു. മുഖ്യമന്ത്രിയു ടെ പ്രത്യേക മേല്‍നോട്ടത്തില്‍ നടപ്പിലാക്കുന്ന നവകേരളം കര്‍മ്മപദ്ധതിയില്‍ നിര്‍ദേ ശപ്രകാരം സമര്‍പ്പിച്ച ആറ് പദ്ധതികള്‍ക്കാണ് അംഗീകാരം.അലനല്ലൂര്‍ എടത്തനാട്ടു കരയിലെ തടിയംപറമ്പ്-കൊമ്പംകല്ലിലും തെന്നാരി മുക്കാട് പ്രദേശത്ത് പൊട്ടിതോടിന് കുറുകെയും പാലം നിര്‍മിക്കും. മണ്ണാര്‍ക്കാട് നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗ മായി കുന്തിപ്പുഴയ്ക്ക് സമീപം നടപ്പാത, അട്ടപ്പാടി പുതൂര്‍ ഗവ.ട്രൈബല്‍ വൊക്കേഷ ണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ കെട്ടിടം, കോട്ടോപ്പാടം അരിയൂര്‍ ജി.എം.എല്‍.പി. സ്കൂളിന്റെ മൈതാന നവീകരണം, കുമരംപുത്തൂര്‍ ചങ്ങലീരിയിലെ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം എന്നിവയ്ക്കാണ് അംഗീകാരമായത്. ഇതില്‍ പുതൂര്‍ സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് രണ്ട് കോടിയും മറ്റുള്ളവയ്ക്ക് ഓരോ കോടി രൂപവീതവുമാണ് ചെലവ്. പാലങ്ങളും നഗരസൗന്ദര്യവല്‍ക്കരണവും തദ്ദേശസ്വയംഭരണ വകുപ്പ് മുഖാന്തി രവും സ്കൂള്‍ കെട്ടിടം, മൈതാന നവീകരണം പൊതുവിദ്യാഭ്യാസ വകുപ്പും പഞ്ചായ ത്ത് മിനിസ്റ്റേഡിയം നവീകരണം കായിക യുവജനക്ഷേമ വകുപ്പ് മുഖാന്തിരവുമാണ് പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയെന്ന് എം.എല്‍.എ. അറിയിച്ചു.
