അലനല്ലൂര്‍: പ്രൊമൊ വിഡിയോ നിര്‍മ്മാണം, റീല്‍സ് നിര്‍മ്മാണം, ഫോട്ടോഗ്രാഫി, ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയുടെ തൊഴില്‍ സാധ്യതയെ കുറിച്ച് കുട്ടികളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂളില്‍ സംഘടിപ്പിച്ച ലിറ്റില്‍ കൈറ്റ്സ് വിദ്യാര്‍ഥികളുടെ ഏകദിന അവധിക്കാല മീഡിയ ക്യാമ്പ് സമാപിച്ചു.പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈര്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി. വിനീത അധ്യക്ഷത വഹിച്ചു
2024-27 ബാച്ചിലെ 41 വിദ്യാര്‍ഥികള്‍ക്കാണ് മീഡിയ ക്യാമ്പ് സംഘടിപ്പിച്ചത്. അലനല്ലൂര്‍ ജി.വി.എച്ച്.എസ്, കൈറ്റ് മാസ്റ്റര്‍ പി, മജീദ്, സ്കൂള്‍ കൈറ്റ് മിസ്ട്രെസ് എ. സുനിത എന്നിവര്‍ നേതൃത്വം നല്കി.വിവിധ തരം ക്യാമറകള്‍, ലെന്സ്കള്, ഫോട്ടോഗ്രാഫി യുടെ സാധ്യതകള്‍, ഐ.എസ്.ഒ, ഷട്ടര്‍ സ്പീഡ്, തുടങ്ങിയവയെക്കുറിച്ച് നേച്ചര്‍ ആന്‍ഡ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറും വെട്ടത്തൂര്‍ ജി.എച്ച്.എസ്.എസ്. അധ്യാപകനുമായ സി.ജി. വിപിന്‍ ക്ലാസെടുത്തു.ലിറ്റില്‍ കൈറ്റ്സ് ലീഡര്‍ ദിയ ഫാത്തിമ,ഫൈമ ഫിറോസ് എന്നിവര്‍ സംസാരിച്ചു.
