മണ്ണാര്‍ക്കാട് : വര്‍ഷങ്ങളായി കാഞ്ഞിരപ്പുഴ അണക്കെട്ടില്‍ അടിഞ്ഞുകിടക്കുന്ന മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് കടന്ന് ജലസേചനവകുപ്പ്. ഇതിനുള്ള പ്രാരംഭ പഠനപ്രവൃത്തിക്കായി തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. കാഞ്ഞിരപ്പുഴ, മലമ്പുഴ അണക്കെട്ടുകളില്‍ പഠനംനടത്താന്‍ ചീഫ് എഞ്ചിനീയര്‍ സമര്‍പ്പിച്ച 2,13,15000 എസ്റ്റിമേറ്റ് അംഗീകരിച്ചാണ് ഈ-അനുമതിയില്‍ 1,63,15000 രൂപ അധിക അലോട്ട്മെ ന്റായി അനുവദിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്.
മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളിലേയും പാലക്കാട് താലൂക്കിലെ ചില പഞ്ചായത്തു കളിലേയും കാര്‍ഷിക മേഖലയിലേക്കുള്ള പ്രധാന ജലസേചന പദ്ധതിയാണ് കാഞ്ഞി രപ്പുഴ. നാലര പതിറ്റാണ്ടുമുമ്പാണ് അണക്കെട്ട് ഭാഗികമായി കമ്മീഷന് ചെയ്തത്. ഇതിനു ശേഷം അണക്കെട്ടിലെ മണലും ചെളിയുമൊന്നും നീക്കം ചെയ്തിട്ടില്ല. 97.5 മീറ്ററാണ് പരമാവധി സംഭരണശേഷി. എന്നാല്‍ മണ്ണും ചെളിയും അടിഞ്ഞുകിടക്കുന്നത് സംഭരണ ശേഷിയെ ബാധിച്ചിട്ടുണ്ട്. കാലവര്‍ഷക്കാലത്ത് പലപ്പോഴും ജില്ലയില്‍ ആദ്യം തുറക്കു ന്ന അണക്കെട്ടുകൂടിയാണ് കാഞ്ഞിരപ്പുഴയിലേത്. വൃഷ്ടിപ്രദേശങ്ങളില്‍ ഏറെ ഭാഗവും വനമേഖലയാണ്. ഇരുമ്പകച്ചോല, പാലക്കയം മേഖലയില്‍ ചെറുതും വലുതുമായ ഒന്നി ലേറെ ഉരുള്‍പൊട്ടലുകളുണ്ടായിട്ടുണ്ട്. ഇതിലൂടെ ഒഴുകിയെത്തിയ ചെളിയും മണ്ണും അണക്കെട്ടില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. ഇതുകാരണമാണ് മഴക്കാലം ആരംഭിച്ച് ആഴ്ചക ള്‍ കഴിയുമ്പോഴേക്കും അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കേണ്ട അവസ്ഥയുണ്ടാകു ന്നതും.
അണക്കെട്ടിന്റെ സംഭരണശേഷി ഉയര്‍ത്താന്‍ മണ്ണും ചെളിയും നീക്കം ചെയ്യേണ്ടത് അ ത്യാവശ്യമാണ്. കാലങ്ങളായി കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യം കൂടിയാണിത്. വിഷ യത്തില്‍ കെ.ശാന്തകുമാരി എം.എല്‍.എ. നിരന്തരം ഇടപെട്ടിരുന്നു. നിയമസഭ യുടേയും ജലസേചനവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം സര്ക്കാ ര്‍ ഗൗരവമായി പരിഗണിക്കുകയും ജലസേചനവകുപ്പ് മന്ത്രിയുടെ കൃത്യമായ ഇടപെട ലുകളുടേയും അടിസ്ഥാനത്തിലാണ് പഠനപ്രവൃത്തികള്ക്കാവശ്യമായ തുക അനുവദി ച്ചിരിക്കുന്നത്. അണക്കെട്ടിനകത്ത് അടിഞ്ഞുകിടക്കുന്ന മണ്ണിന്റെയും ചെളിയുടെയും അളവു പഠനത്തിലൂടെ മാത്രമേ അറിയാന്‍ സാധിക്കൂ. പഠന റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നപക്ഷം തുടര്‍നടപടികളുണ്ടാകും.
